മംഗളൂരു: മുലപ്പാലിന്‍റെ അഭാവം മൂലം നവജാത ശിശുക്കള്‍ മരിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ മുലപ്പാല്‍ ബാങ്ക് സ്ഥാപിക്കാന്‍ ഒരുങ്ങി കർണാടകയിലെ സര്‍ക്കാര്‍ ആശുപത്രി. മംഗളൂരുവിലെ ലേഡി ഗോഷെൻ ആശുപത്രിയാണ് മുലപ്പാല്‍ ബാങ്ക് സ്ഥാപിക്കുന്നത്. മംഗളൂരു റോട്ടറി ക്ലബ്ബുമായി ചേർന്ന് 45 ലക്ഷം രൂപ ചെലവിലാണ് പദ്ധതി.
ദക്ഷിണ കന്നഡ ജില്ലയിലെ അറിയപ്പെടുന്ന സര്‍ക്കാര്‍ പ്രസവ ആശുപത്രിയാണ് ലേഡി ഗോഷെൻ. ഏഴ് ജില്ലകളിൽ നിന്നായി ആളുകള്‍ എത്തുന്ന ആശുപത്രിയില്‍ ഒരു മാസം 700 മുതൽ 750 വരെ പ്രസവങ്ങൾ നടക്കുന്നു. മാസം തികയാതെ ജനിച്ച ഭാരക്കുറവുള്ള കുഞ്ഞുങ്ങള്‍ക്കും ജനന സമയത്ത് അമ്മയെ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങള്‍ക്കും മുലപ്പാല്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.