മംഗളൂരു : 2.2 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് (തിമിംഗല ഛർദ്ദി) വിൽക്കാൻ ശ്രമിച്ച നാല് പേരെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കങ്കനാടി ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജെപ്പിനമൊഗരുവില്‍ നിന്നാണ് നാല്‍വര്‍ സംഘം പിടിയിലായത്.
കുടക് സ്വദേശികളായ എം എ ജാബിർ (35), എൽ കെ ഷബാദ് (27), കാസർകോട് ജില്ലയിലെ ഹോസ്‌ദുര്‍ഗില്‍ നിന്നുള്ള വി പി അസീർ (36), എൻ ഷരീഫ് (32) എന്നിവരാണ് പിടിയിലായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹരിറാം ശങ്കർ അറിയിച്ചു.