മംഗലാപുരം : ഓടുന്ന ലോറിയുടെ ടയറിന് അടിയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിലാണ് സംഭവം. ആത്മഹത്യാശ്രമത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സുള്ള്യയിലെ ഗാന്ധിനഗറിൽ താമസിക്കുന്ന ഹാവേരി സ്വദേശി മഞ്ജുനാഥിനാണ് പരിക്കേറ്റത്.
ലോറിക്കുള്ളിലേക്ക് ചാടി ആത്മഹത്യാശ്രമം, യുവാവിന് ഗുരുതര പരിക്ക് ; വീഡിയോ പുറത്ത്
ആത്മഹത്യാശ്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്, ലോറി നിര്‍ത്തി ഡ്രൈവറുടെ നിര്‍ണായക ഇടപെടല്‍
മംഗലാപുരത്ത് ലോറിക്കുള്ളില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു
Also Read:ഭര്‍ത്താവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു ; ആണ്‍കുഞ്ഞിനെ കൊന്ന് ജീവനൊടുക്കി ഭാര്യ
ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ പിന്‍ ചക്രം ലക്ഷ്യമാക്കി ഇയാള്‍ ചാടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഉടന്‍ തന്നെ ഡ്രൈവര്‍ ലോറി നിര്‍ത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം സുള്ള്യയിലെ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.