സല്‍മാന്‍ ഖാന്‍ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് 'ടൈഗര്‍ 3'യ്ക്കായി. പ്രഖ്യാപനം മുതല്‍ക്കെ വളരെ ഹൈപ്പുകൾ ലഭിച്ച 'ടൈഗര്‍ 3'യെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്. നവംബർ 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിനോടടുക്കുമ്പോൾ സിനിമ വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്.
യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്‌സിന്‍റെ (YRF Spy Universe) മൂന്നാം ഭാഗമായ 'ടൈഗര്‍ 3' വെറുമൊരു ആക്ഷൻ ത്രില്ലറല്ല, മൈൻഡ് ബ്ലോയിങ് കൂടിയാണ്. സൽമാൻ ഖാൻ (Salman Khan) നായകനായി എത്തുന്ന ചിത്രത്തിലെ എൻട്രി സ്വീക്വൻസിനെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 'ടൈഗര്‍ 3'യിലെ സൽമാൻ ഖാന്‍റെ എൻട്രിയെ കുറിച്ച് ആവേശം പ്രകടിപ്പിച്ചിരിക്കുകയാണ് സംവിധായകൻ മനീഷ് ശർമ്മ.
Also Read:Salman Khan Drops New Poster of Katrina Kaif in Tiger 3 : ആക്ഷനിൽ കസറാൻ കത്രീന കൈഫ്; 'ടൈഗർ 3' പുതിയ പോസ്റ്റർ പുറത്ത്
'അവിസ്‌മരണീയമായ നിരവധി ഇന്‍ട്രോ സീക്വൻസുകൾ സൽമാൻ ഖാൻ ഞങ്ങൾക്ക് നൽകിയിട്ടുണ്ട്. സൽമാൻ ആരാധകരും ബോളിവുഡ് സിനിമാപ്രേമികളും കാത്തിരിക്കുന്ന ഐതിഹാസിക നിമിഷങ്ങളിൽ ഒന്നാണിത്.' -സംവിധായകൻ മനീഷ് ശർമ്മ പറഞ്ഞു (Maneesh Sharma about Salman Khan entry in Tiger 3) .
'ടൈഗർ ഫ്രാഞ്ചൈസിയിലെ സല്‍മാൻ ഖാന്‍റെ ഓരോ എൻട്രിയും വ്യത്യസ്‌തതയും പ്രത്യേകതയും നിറഞ്ഞതാണ്. ആക്ഷൻ വിദഗ്‌ധര്‍, സ്റ്റണ്ട് പെർഫോമർമാർ, സ്‌പെഷ്യൽ ഇഫക്‌റ്റ് ആർട്ടിസ്റ്റുകൾ തുടങ്ങിയവരുൾപ്പെടെ കഴിവുറ്റവരും ഉത്സാഹികളുമായ വ്യക്തികളുടെ ഒരു സംഘമാണ് 'ടൈഗര്‍ 3'.
Also Read:'വളരെ തിരക്കുള്ള ഷൂട്ടിങ് ആയിരുന്നു അത്': ടൈഗർ 3 പൂർത്തിയാക്കിയതായി സൽമാൻ ഖാൻ
ചിത്രത്തില്‍ ടൈഗറുടെ മാസ് എന്‍ട്രിയോട് നീതി പുലർത്തുമെന്ന് വാഗ്‌ദാനം ചെയ്യുന്ന 10 മിനിറ്റ് ദൈര്‍ഘ്യമുള്ള സ്വീക്വൻസ് സൃഷ്‌ടിക്കാൻ കഴിഞ്ഞു. ഈ ആമുഖ സീക്വൻസ് സിനിമയുടെ പ്രധാന ഹൈലൈറ്റ് ആണ്. കൂടാതെ ടൈഗര്‍ എത്രമാത്രം കൂൾ ആണെന്ന് സല്‍മാൻ ആരാധകരെ ഓർമിപ്പിക്കുന്ന ഒരു ആവേശകരമായ ആക്ഷൻ സീക്വൻസും സിനിമയില്‍ ഉൾപ്പെടുന്നു.' -മനീഷ് ശർമ്മ പറഞ്ഞു.
'ടൈഗര്‍ 3'യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതേകുറിച്ചും സല്‍മാന്‍റെ മുൻ തിയേറ്റര്‍ റിലീസ് അനുഭവത്തെ കുറിച്ചും സംവിധായകൻ ആവേശം പ്രകടിപ്പിച്ചു. 'സൽമാൻ ഖാൻ സ്‌ക്രീനിലേക്ക് വരുമ്പോൾ പ്രേക്ഷകർ എത്രമാത്രം ഇരമ്പുകയും വിസിലടിക്കുകയും ചെയ്യാറുണ്ടെന്ന് ഞാൻ ഓർക്കുന്നു, ഈ ഞായറാഴ്‌ച ടൈഗർ 3 തിയേറ്ററുകളിൽ എത്തുമ്പോൾ അവരോടൊപ്പം ആഘോഷിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല'- സംവിധായകൻ തന്‍റെ മുൻകാല അനുഭവങ്ങളും പങ്കുവച്ചു.
'കിസി കാ ഭായ് കിസി കി ജാൻ' (Kisi Ka Bhai Kisi Ki Jaan) ആണ് സൽമാൻ ഖാന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അതേസമയം ഷാരൂഖ് ഖാന്‍റെ 'പഠാനില്‍' സൽമാൻ അതിഥി വേഷത്തില്‍ എത്തിയിരുന്നു.
Also Read:Tiger 3 Trailer സല്‍മാനൊപ്പം മാസ് അവതാറില്‍ കത്രീനയും, കൊടുംവില്ലനായി ഇമ്രാന്‍ ഹാഷ്‌മി, ടൈഗര്‍ 3 ട്രെയിലര്‍