കേരളം

kerala

ETV Bharat / bharat

സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലിന്‍റെ വസതിയിൽ സുരക്ഷ വീഴ്‌ച

വാടകക്ക് എടുത്ത കാറിലാണ് അജ്ഞാതൻ എത്തിയതെന്നും ഇയാൾക്ക് മാനസിക പ്രശ്‌നം ഉണ്ടെന്നുമാണ് പ്രാഥമിക വിവരം.

National Security Advisor Ajit Doval  Man breaches NSA residence arrested by Delhi Police  അജിത്‌ ദോവലിന്‍റെ വസതിയിൽ സുരക്ഷ വീഴ്‌ച  അജ്ഞാതന്‍റെ വീട്ടിൽ കയറാൻ ശ്രമം
സുരക്ഷ ഉപദേഷ്‌ടാവ് അജിത് ദോവലിന്‍റെ വസതിയിൽ സുരക്ഷ വീഴ്‌ച

By

Published : Feb 16, 2022, 1:37 PM IST

ന്യൂഡൽഹി: ദേശിയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലിന്‍റെ വസതിയിൽ സുരക്ഷ വീഴ്‌ച. അജ്ഞാതൻ അജിത് ഡോവലിന്‍റെ വസതിയിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റു ചെയ്‌തു.

സംഭവത്തിൽ ഡൽഹി പൊലിസിന്‍റെ സ്‌പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു. വാടകക്ക് എടുത്ത കാറിലാണ് ഇയാൾ വസതിക്ക് സമീപം എത്തിയതെന്നും ഇയാൾക്ക് മാനസിക പ്രശ്‌നം ഉണ്ടെന്നുമാണ് പ്രാഥമിക വിവരം.

ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചുണ്ടെന്നും തന്നെ പുറത്തു നിന്ന് ആളുകൾ നിയന്ത്രിക്കുകയാണെന്നും ഇയാൾ അവകാശപ്പെട്ടു. അതേ സമയം എംആർഐ സ്‌കാനിൽ ഇയാളുടെ ശരീരത്തിൽ ചിപ്പ് കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.

ALSO READ:പട്ടാപകല്‍ ഗുണ്ടാ ആക്രമണം; യുവാക്കളെ നടുറോഡില്‍ തല്ലിചതച്ചു

ABOUT THE AUTHOR

...view details