സഹർസ :ബിഹാറിലെ സഹർസ ജില്ലയിൽ വായ്‌പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ജലായ് ഒപി ഏരിയയ്ക്ക് കീഴിലുള്ള പട്ബിന്ദ ഗ്രാമത്തിലെ മുലായം യാദവാണ് ഭാര്യ ലക്ഷ്‌മി ദേവിയെ കൊലപ്പെടുത്തിയത്. ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
വായ്‌പ തിരിച്ചടവുമായി ബന്ധപ്പെട്ട തർക്കം : ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ് - ബിഹാർ കൊലപാതകം
ബിഹാറിലെ സഹർസ ജില്ലയിലെ പട്ബിന്ദ ഗ്രാമത്തിലെ ലക്ഷ്‌മി ദേവിയെയാണ് ഭർത്താവ് മുലായം യാദവ് കൊലപ്പെടുത്തിയത്
മുലായം യാദവും ലക്ഷ്‌മി ദേവിയും തമ്മിൽ പ്രണയ വിവാഹമായിരുന്നുവെന്നും പണം ആവശ്യപ്പെട്ട് പ്രതി ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നുവെന്നും യുവതിയുടെ അമ്മാവൻ ഇൻഡൽ മുഖിയ പറഞ്ഞു. യാദവ് പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് ലക്ഷ്‌മിയുടെ പേരിൽ ഇവരുടെ അമ്മ രണ്ട് ലക്ഷം രൂപ വായ്‌പയെടുത്ത് നൽകിയിരുന്നു.
എന്നാൽ പണം ലഭിച്ചതിന് പിന്നാലെ വായ്‌പ തിരിച്ചടവുമായി ബന്ധപ്പെട്ടായിരുന്നു യാദവിന്‍റെ തർക്കം. ഇതിനിടെ ശനിയാഴ്‌ച ഇവർ തമ്മിലുള്ള തർക്കം രൂക്ഷമാവുകയും യാദവ് ലക്ഷ്‌മിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ദമ്പതികൾക്ക് ആറ് വയസുള്ള മകൻ ഉൾപ്പടെ മൂന്ന് കുട്ടികളുണ്ട്.