കേരളം

kerala

By

Published : Oct 31, 2021, 2:59 PM IST

ETV Bharat / bharat

ഇതര മതക്കാരിയെ വിവാഹം ചെയ്തു ; യുവാവിനെ വെടിവച്ചുകൊല്ലാന്‍ ശ്രമം

ഭാര്യാസഹോദരനായ ഷാനവാസ് എന്ന ഷഹബാസ് (21) ആണ് വെടിവച്ചതെന്ന് ദേവ പൊലീസിന് മൊഴി നല്‍കി

ഇതര മതക്കാരിയെ വിവാഹം ചെയ്തു  യുവാവിനെ വെടിവച്ച് കൊല്ലാന്‍ ശ്രമം  ഡല്‍ഹിയില്‍ വെടിവെപ്പ്  inter-faith marriage  Man shot brother-in-law  shot at delhil  ആദര്‍ശ് നഗര്‍
ഇതര മതക്കാരിയെ വിവാഹം ചെയ്തു; ഡല്‍ഹിയില്‍ യുവാവിനെ വെടിവച്ച് കൊല്ലാന്‍ ശ്രമം

ന്യൂഡല്‍ഹി : ഇതര മത വിശ്വാസിയെ വിവാഹം ചെയ്തതിന് 26കാരനെ ഭാര്യയുടെ സഹോദരന്‍ വെടിവച്ചു. ഡല്‍ഹിയിലാണ് സംഭവം. ആദര്‍ശ് നഗറില്‍ ജിം നടത്തുകയായിരുന്ന ദേവക്കാണ് വെടിയേറ്റതെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേവയുടെ ഭാര്യാസഹോദരനായ ഷാനവാസ് എന്ന ഷഹബാസ് (21) ആണ് വെടിവച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ജഹാങ്കിര്‍പുരിയില്‍ താമസക്കാരനായ ഇയാള്‍ സുഹൃത്തും ഉത്തര്‍ പ്രദേശ് സ്വദേശിയുമായ ഹര്‍ഷിദ് എന്ന ഹാര്‍ത്തിഖിനൊപ്പം എത്തിയാണ് ആക്രമണം നടത്തിയത്. ഷാലിമാര്‍ പാര്‍ക്ക് പ്രദേശത്ത് യുവാവ് വെടിയേറ്റ് കിടക്കുന്നതായി വിവരം ലഭിച്ച പൊലീസ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ദേവയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

Also Read:കർഷകരുടെ കൂടാരങ്ങൾ തകര്‍ത്താല്‍ സർക്കാർ ഓഫിസുകളെ കാര്‍ഷിക ചന്തകളാക്കും: രാകേഷ് ടികായത്‌

പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കുടുംബത്തിന്‍റെ സമ്മതമില്ലാതെ ഇതര മതസ്ഥനെ സഹോദരി വിവാഹം കഴിച്ചതിലുള്ള ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. അഞ്ച് മാസത്തിന് മുമ്പായിരുന്നു വിവാഹം. കാണണം എന്ന് ആവശ്യപ്പെട്ട് ഷഹബാസും സുഹൃത്തും ദേവയെ വിളിച്ചിരുന്നു.

ആക്രമിക്കാന്‍ പദ്ധതിയിട്ട ശേഷമായിരുന്നു ഇത്. സുഹൃത്തുക്കളായ രണ്ടുപേരോടൊപ്പം ദേവ ഇരുവരേയും കാണാന്‍ എത്തി. ഇതോടെ ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഉഷാ രംഗ്‌നാനി അറിയിച്ചു. വെടിയുണ്ടകളും തോക്കും പ്രതികളില്‍ നിന്നും കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details