ചെന്നൈ: തെരുവു നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജീവന് വേണ്ടി പിടഞ്ഞ കുരങ്ങന് സിപിആർ നല്‍കി തമിഴ്‌നാട് സ്വദേശി. ഉദയം സമതുവപുരം സ്വദേശി പ്രഭു (42) ആണ് രണ്ടാമതൊന്ന് ആലോചിക്കാതെ കുരങ്ങന്‍റെ ജീവന്‍ രക്ഷിച്ചത്. റോഡ് അപകടങ്ങളില്‍ പരിക്കേറ്റ് ആരും രക്ഷിക്കാനില്ലാതെ ആളുകള്‍ മരണപ്പെടുന്ന ഇക്കാലത്താണ് ഹൃദയ സ്‌പര്‍ശിയായ സംഭവം.
തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുരങ്ങന്‍ ഒരു മരത്തില്‍ അഭയം തേടിയെങ്കിലും മരക്കൊമ്പില്‍ ബോധരഹിതനാകുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രഭു സംഭവമറിഞ്ഞ് ഉടന്‍ മരത്തില്‍ നിന്ന് കുരങ്ങിനെ താഴെയിറക്കി. തുടര്‍ന്ന് ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കുന്നതിനായി കുരങ്ങന് സിപിആര്‍ നല്‍കി.