കേരളം

kerala

ETV Bharat / bharat

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി ; അയാളുടെ പങ്കാളിയെ വിവാഹം കഴിച്ച് യുവാവിന്‍റെ പ്രതികാരം - ഇന്നത്തെ പ്രധാന വാര്‍ത്ത

ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടുപിടിച്ച ഭര്‍ത്താവ്, മക്കളുടെയും ബന്ധുക്കളുടെയും സമ്മതത്തോട് കൂടി ഭാര്യയുടെ കാമുകന്‍റെ പങ്കാളിയെ വിവാഹം കഴിക്കുകയായിരുന്നു

man marries wife of another man  Khagaria  Neeraj married another man wife  Khagaria rare marriage incident  eloped with his wife  extra martital love affair  Rubi  tata company  latest news in bihar  latest national news  latest news today  ഭാര്യ കാമുകനൊപ്പം ഒളിച്ചോടി  ഭാര്യാകാമുകന്‍റെ ഭാര്യയെ വിവാഹം കഴിച്ച്  വിവാഹേതര ബന്ധം  ബീഹാര്‍ സ്വദേശിയായ നീരജ്  ഖഗാരിയ ജില്ല  റൂബി  ബിഹാര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഭാര്യാകാമുകന്‍റെ ഭാര്യയെ വിവാഹം കഴിച്ച് യുവാവിന്‍റെ മധുരപ്രതികാരം

By

Published : Feb 27, 2023, 10:44 PM IST

പട്‌ന : ജീവിതപങ്കാളി വഞ്ചിച്ചതില്‍ മനംനൊന്ത് പല തരത്തിലുള്ള പ്രതികാരങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ചിലര്‍ അക്രമണത്തിലേയ്‌ക്ക് നീങ്ങുന്നു. മറ്റുചിലര്‍ ആര്‍ക്കും ശല്യമാകാതെ ശിഷ്‌ടകാലം മക്കളെ നോക്കി കഴിയുന്നു. എന്നാല്‍, തന്നെ വഞ്ചിച്ച ഭാര്യയ്‌ക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കിയിരിക്കുകയാണ് ബിഹാര്‍ സ്വദേശി നീരജ്.

ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടുപിടിച്ച നീരജ്, അവളുടെ കാമുകന്‍റെ പങ്കാളിയെ വിവാഹം കഴിച്ചാണ് പ്രതികാരം തീര്‍ത്തത്. ബന്ധുക്കളുടെയും നാല് മക്കളുടെയും സമ്മതത്തോട് കൂടിയാണ് നീരജ് ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍, നീരജിന്‍റെ ആദ്യ ഭാര്യയുടെ പേരും രണ്ടാം ഭാര്യയുടെ പേരും റൂബി എന്നതാണെന്നത് മറ്റൊരു കൗതുകം.

ഖഗാരിയ ജില്ലയിലെ ഹര്‍ദിവ ഗ്രാമത്തിലാണ് നീരജ് താമസിക്കുന്നത്. 2009ലാണ് നീരജിന്‍റെയും ആദ്യ ഭാര്യ റൂബിയുടെയും വിവാഹം നടക്കുന്നത്. ഇരുവര്‍ക്കും നാല് കുട്ടികളുണ്ട്.

അടുത്തിടെയാണ് പസ്‌രഹ ഗ്രാമത്തിലെ മുകേഷ് എന്ന വ്യക്തിയുമായി റൂബിയ്‌ക്ക് അടുപ്പമുള്ള വിവരം നീരജ് അറിയുന്നത്. വിവാഹത്തിന് മുമ്പ് റൂബി താമസിച്ചിരുന്നത് പസ്‌രഹ ഗ്രാമത്തിലായിരുന്നു. അതിനാല്‍, വിവാഹത്തിന് മുമ്പ് തന്നെ മുകേഷുമായി റൂബിയ്‌ക്ക് ബന്ധമുണ്ടായിരുന്നതായാണ് സംശയിക്കുന്നത്.

ശേഷം, രണ്ട് കുട്ടികളെയും ആദ്യ ഭാര്യയെയും ഉപേക്ഷിച്ച്, മുകേഷും നീരജിന്‍റെ ഭാര്യ റൂബിയും ഒളിച്ചോടി പോവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്‌തു. തന്‍റെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി പോയി എന്ന് തിരിച്ചറിഞ്ഞ നീരജ്, പസ്‌രഹ പൊലീസ് സ്‌റ്റേഷനില്‍ തന്‍റെ ഭാര്യയെ മുകേഷ് തട്ടിക്കൊണ്ടുപോയി എന്ന തരത്തില്‍ പരാതി നല്‍കിയിരുന്നു. ഗ്രാമത്തിലെ ജനം സഭ കൂടി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെങ്കിലും മുകേഷിന് യോജിപ്പില്ലായിരുന്നുവെന്നും ഇയാള്‍ വീണ്ടും തന്‍റെ ഭാര്യയുമായി കടന്നുകളയുകയായിരുന്നുവെന്നും നീരജ് പരാതിയില്‍ പറയുന്നു.

ഇതിന്‍റെ പ്രതികാരമെന്നോണം നീരജ് മുകേഷിന്‍റ ഭാര്യ റൂബിയുമായി അടുപ്പത്തിലാവുകയായിരുന്നു. ശേഷം, 2023 ഫെബ്രുവരി 18ന് ക്ഷേത്രത്തില്‍ വച്ച് നീരജും റൂബിയും വിവാഹിതരായി. ടാറ്റ കമ്പനിയിലെ ദിവസവേതനക്കാരനാണ് മുകേഷ്.

ABOUT THE AUTHOR

...view details