സുപോൾ :ബിഹാറില്‍ ഗർഭിണിയായ ഭാര്യയെയും മകനെയും ചുട്ടുകൊന്ന് യുവാവ്. സംസ്ഥാനത്തെ സുപോൾ നഗരത്തിനടുത്ത ത്രിവേണി ഗഞ്ചിലാണ് സംഭവം. കണ്ണുമൂടി കട്ടിലിൽ കെട്ടിയിട്ട് ജീവനോടെയാണ് പ്രതി കൃത്യം നിര്‍വഹിച്ചത്.
രഞ്ജൻ ദേവി (27), മൂന്നുവയസുള്ള മകന്‍ എന്നിവരാണ് കൊടും ക്രൂരതയ്‌ക്ക് ഇരകളായത്. പ്രതി ആശിഷും സഹോദരിയും സംഭവശേഷം ഒളിവിലാണ്. റെയിൽവേയില്‍ ജോലി നേടുന്നതിനായി ഒരാൾക്ക് കൈക്കൂലി നല്‍കാന്‍ ഒരു ലക്ഷം രൂപ ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു.