ചെന്നൈ: അറ്റകുറ്റപ്പണിക്കിടെ ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് പഞ്ചർ വർക്ക്‌ഷോപ്പ് ജീവനക്കാരന്‍ മരിച്ചു. വ്യാഴാഴ്ച താംബരത്തിന് സമീപമാണ് അപടമുണ്ടായത്.
ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ചെന്നൈയിൽ ഒരാൾ മരിച്ചു മണിമംഗലം സ്വദേശി പ്രകാശാണ് മരണപ്പെട്ടത്. താംബരം - കിഷ്‌കിന്ദ റോഡില്‍ ലോറി ടയർ നന്നാക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
സ്‌ഫോടനത്തിന്‍റെ ആഘാതത്തിൽ മീറ്ററുകളോളം തെറിച്ചുവീണ പ്രകാശ് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. പ്രദേശത്തെ ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പ്രകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
also read: റോഡില്‍ യു ടേൺ ചെയ്യുമ്പോൾ ശ്രദ്ധിക്കുക, ജീവന്‍റെ വിലയാണത്.. ഈ ദൃശ്യങ്ങൾ പറയും
സംഭത്തിന്‍റെ ദൃശ്യം സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.