ശ്രീനഗർ: ശ്രീനഗറിലെ ദുർഗ നാഗ് പ്രദേശത്ത് അജ്ഞാതന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരിക്കേറ്റു. ബുധനാഴ്‌ച വൈകിട്ടാണ് ആക്രമണം നടന്നത്. ക്രിഷൻ ദബ്ബയ്ക്ക് സമീപത്ത് വച്ച് ആകാശ് മെഹ്‌റ എന്നയാൾക്ക് നേരെയാണ് വെടിവയ്‌പ്പുണ്ടായത്. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവൻ രക്ഷിക്കാനായി.
ശ്രീനഗറില്‍ അജ്ഞാതന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരിക്ക് - ശ്രീനഗര്‍ വെടിവെപ്പ്
ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് പൊലീസ് നിഗമനം
ശ്രീനഗറില്‍ അജ്ഞാതന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരിക്ക്
ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന സ്ഥലത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.