കൃഷ്‌ണ(ആന്ധ്രാപ്രദേശ്):ആന്ധ്രാപ്രദേശിൽ കാമുകിയുമായി ഒന്നിച്ചു താമസിക്കുന്നതിനിടെ കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആള്‍ അറസ്റ്റിൽ. കഴിഞ്ഞ പത്ത് മാസത്തിലേറെയായി പ്രതിയുടെ പീഡനത്തിനിരയായി ഗർഭം തരിച്ച പെൺകുട്ടിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
കാമുകിയുടെ മകളെ 10 മാസത്തിലേറെ പീഡിപ്പിച്ചു: ഇര കുഞ്ഞിനെ പ്രസവിച്ചു, പ്രതി അറസ്റ്റില്‍ - Krishna Machilipatnam torture in Andhra Pradesh
സംഭവം ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ മച്ചിലിപട്ടണത്ത്; ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന സുരേഷ് അറസ്റ്റിൽ
കാമുകിയുടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ആൺകുഞ്ഞിന് ജന്മം നൽകി പെൺകുട്ടി; പ്രതി അറസ്റ്റിൽ
ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ മച്ചിലിപട്ടണത്താണ് സംഭവം. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുമായി ഒന്നിച്ചുതാമസിച്ചുവരികയായിരുന്ന പ്രതി പെൺകുട്ടി ഗർഭിണിയായ ശേഷവും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ ചിലക്കൽപുടി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ALSO READ:പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിതാവിനെ കൊലപ്പെടുത്തി