ബെംഗളൂരു:റോഡരികിൽ മഴ നനഞ്ഞ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന മകളും... മകൾക്ക് കുടപിടിച്ച് കൂട്ടുനിൽക്കുന്ന അച്ഛൻ്റെയും ചിത്രങ്ങൾ നൊമ്പരമാവുന്നു. ദക്ഷിണ കന്നഡയിൽ നിന്നുള്ളതാണ് കാഴ്‌ച. ഓൺലൈൻ പഠനത്തിന് വേണ്ട നെറ്റ്‌വർക്ക് വീട്ടിൽ ലഭ്യമാകാത്തതിനാലാണ് വിദ്യാർഥിനി റോഡരികിൽ ഇരുന്ന് പഠിക്കുന്നതെന്നാണ് ചിത്രത്തില്‍.
Also Read: മലപ്പുറത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊന്നു ; യുവാവ് പിടിയില്‍
ദക്ഷിണ കന്നഡയിലെ മൊബൈൽ നെറ്റ്‌വർക്കിനെ കുറിച്ചും വ്യാപക ചർച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഇത്തരം സംഭവങ്ങൾ ഇവിടെ സ്ഥിര കാഴ്‌ചയാണെന്നും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ 20ലധികം കുട്ടികൾ മലയോര പ്രദേശത്ത് എത്തുന്നുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
ദക്ഷിണ കന്നഡയിലെ സുലിയ, കടബ താലൂക്ക് ഉൾപ്പെടെ നിരവധി ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ നെറ്റ്‌വർക്ക് പ്രശ്‌നം രൂക്ഷമാണ്. കർണാടക മന്ത്രി എസ്. അങ്കാരയുടെ അധ്യക്ഷതയിൽ നിരവധി യോഗങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഒരു പ്രശ്‌നപരിഹാരം ഉണ്ടായിട്ടില്ല.
മൊബൈൽ നെറ്റ്‌വർക്ക് പശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയാണ്. പ്രതികൂല കാലാവസ്ഥ കൂടിയായപ്പോൾ വിദ്യാർഥികളുടെ പഠനം മുടങ്ങുന്ന അവസ്ഥയാണ്.