ന്യൂഡൽഹി:വിദേശ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തിയ ഹർപാൽ സിംഗ് എന്ന പഞ്ചാബി സ്വദേശിയെ ഡൽഹി പൊലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.
വിദേശ ഏജൻസിക്ക് വേണ്ടി ചാരവൃത്തി; പഞ്ചാബി സ്വദേശി അറസ്റ്റിൽ - hawala system
ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങളാണ് വിദേശ രഹസ്യാന്വേഷണ ഏജൻസിക്ക് ചോർത്തി നൽകിയത്
വിദേശ ഏജൻസിക്ക് വേണ്ടി ചാരവൃത്തി; പഞ്ചാബി സ്വദേശി അറസ്റ്റിൽ
ഇന്ത്യൻ സൈന്യത്തെക്കുറിച്ചും സൈന്യത്തിന്‍റെ നീക്കങ്ങളെക്കുറിച്ചും ഒരു വിദേശ രഹസ്യാന്വേഷണ ഏജൻസിക്ക് ഹർപാൽ സിംഗ് വിവരങ്ങൾ ചോർത്തി നൽകിയിരുന്നു. സൈന്യം ക്യമ്പ് ചെയ്യുന്ന സ്ഥലങ്ങൾ, ബിഎസ്‌എഫ് പോസ്റ്റുകൾ, ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ ബങ്കറുകൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ എന്നീ വിവരങ്ങളാണ് ഇയാൾ ചോർത്തി നൽകിയത്.
ഹവാല സംവിധാനം വഴിയാണ് വിവരങ്ങൾ നൽകിയതിനുള്ള പ്രതിഫലം ഹർപാൽ സിംഗ് കൈപ്പറ്റിയിരുന്നതെന്ന് പൊലീസ് സ്‌പെഷ്യൽ സെൽ ഡിസിപി സഞ്ജീവ് യാദവ് പറഞ്ഞു.