ന്യൂഡൽഹി:ഗുണ്ടാസംഘങ്ങൾക്ക് ആയുധം കൈമാറിയ കേസിൽ ഒരാൾ പിടിയിൽ. കഴിഞ്ഞയാഴ്ച ഡൽഹി പൊലീസ് ഗാസിയാബാദിലെ ലോനി നിവാസികളായ മൂന്ന് പേരെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്ക് ആയുധം കൈമാറിയയാളെ പൊലീസ് പിടികൂടിയത്.
also read:കൊവിഡ് രണ്ടാം തരംഗം; 730 ഡോക്‌ടർമാർ മരിച്ചതായി റിപ്പോര്‍ട്ട്
സംഭവത്തിൽ ഡൽഹി സ്വദേശിയായ സോനു പൻവാർ (34) നെയാണ് പൊലീസ് പിടികൂടിയത്. 2009 ൽ കൊട്വാലി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. കൊലപാതക കേസിൽ അറസ്റ്റിലായ പ്രതികൾക്ക് വേണ്ട ആയുധങ്ങൾ എത്തിച്ചിരുന്നത് സോനുവായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികളിലൊരാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പ്രതികൾ സോനുവിൽ നിന്ന് 45,000 രൂപയ്‌ക്കാണ് പിസ്റ്റൾ വാങ്ങിയത്. കുറ്റകൃത്യം നടത്തിയ ശേഷം പിസ്റ്റൾ ഇയാൾക്ക് തിരികെ നൽകിയിരുന്നതായും പ്രതികളിലൊരാൾ സമ്മതിച്ചു.
ജൂൺ ഏഴ്,എട്ട് തീയതികളിലായാണ് സാൻട്രോ ഗാങ് എന്നറിയപ്പെടുന്ന സംഘം പഞ്ചാബി ബാഗ് പ്രദേശത്ത് ഒരു ട്രക്ക് ഡ്രൈവറെ കൊള്ളയടിച്ചതും കൊലപ്പെടുത്തിയതും. കുറ്റകൃത്യം നടത്താനായി സംഘം ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.