കേരളം

kerala

ETV Bharat / bharat

ഭാര്യയെ കോടാലി കൊണ്ട് വെട്ടി കൊന്നു, കുഞ്ഞിനെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞു; നാടിനെ നടുക്കി തെലങ്കാനയിലെ ഇരട്ട കൊല - ലാവണ്യ

അബ്‌ദുല്ലപൂര്‍മെറ്റ് അനാജ്‌പൂര്‍ സ്വദേശിയായ ധനരാജ് ആണ് ഭാര്യ ലാവണ്യയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. പിന്നീട് കൈക്കുഞ്ഞായ മകനെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടു

Telangana Man hacks wife to death drowns infant son in Abdullahpurmet  Man hacks wife to death drowns infant son  Man hacks wife to death  Telangana double murder  ഭാര്യയെ കോടാലി കൊണ്ട് വെട്ടി കൊന്നു  കുഞ്ഞിനെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞു  തെലങ്കാനയിലെ ഇരട്ട കൊല  ഇരട്ട കൊല  അബ്‌ദുല്ലപൂര്‍മെറ്റ് അനാജ്‌പൂര്‍  ധനരാജ്  ലാവണ്യ  കൊലപാതകം
തെലങ്കാനയിലെ ഇരട്ട കൊല

By

Published : Mar 16, 2023, 4:51 PM IST

ഹൈദരാബാദ്: 'അച്ഛന്‍ അമ്മയെ കുപ്പി കൊണ്ട് തലയ്‌ക്കടിച്ചു. മുഖത്ത് കുത്തി. കുഞ്ഞ് വാവയെ ടാങ്കില്‍ എറിഞ്ഞു'...നടന്ന സംഭവത്തിന്‍റെ ഭീകരത മനസിലാകാതെ പൊലീസുകാരുടെ ചോദ്യത്തിന് ആ രണ്ടര വയസുകാരി പറഞ്ഞതിങ്ങനെ. പിന്നാലെ നാടിനെ നടുക്കിയ ഇരട്ട കൊലപാതം പുറം ലോകം അറിയുകയായിരുന്നു.

തെലങ്കാനയിലെ രംഗറെഡി ജില്ലയില്‍ അബ്‌ദുല്ലപൂര്‍മെറ്റ് അനാജ്‌പൂരില്‍ ബുധനാഴ്‌ചയാണ് സംഭവം. അനാജ്‌പൂര്‍ സ്വദേശിയായ എര്‍പ്പുള ധനരാജ് ആണ് ഭാര്യ കണ്ടികാന്തി ലാവണ്യയെ (23) കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയും കൈക്കുഞ്ഞായ ക്രിയാന്‍ഷിനെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊല്ലുകയും ചെയ്‌തത്. കൃത്യത്തിന് ദൃക്‌സാക്ഷിയായ രണ്ടര വയസുകാരി മകള്‍ക്ക് നേരെയും ഇയാള്‍ കോടാലിയുമായി എത്തിയിരുന്നു. എന്നാല്‍ പ്രകോപിതനായ പിതാവിനെ കണ്ട് ഭയന്ന കുട്ടി അയല്‍പക്കത്തെ വീട്ടില്‍ ഓടി കയറിയതിനാല്‍ രക്ഷപ്പെട്ടു.

കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല:ധനരാജും ലാവണ്യയും തമ്മില്‍ അടുത്തൊന്നും വഴക്കിട്ടതായി കണ്ടിട്ടില്ലെന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ സ്‌ത്രീധനത്തിന്‍റെ പേരില്‍ ധനരാജ് ലാവണ്യയെ മര്‍ദിക്കാറുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ധനരാജ് അടുത്തിടെ ഭാര്യയെ അവളുടെ കുടുംബ വീട്ടിലേക്ക് അയച്ചിരുന്നതായി പൊലീസ് പറഞ്ഞു.

മാതാപിതാക്കള്‍ക്കൊപ്പം കുടുംബ വീട്ടിലായിരുന്നു ലാവണ്യയെ ഫോണില്‍ വിളിച്ച് ധനരാജ് താന്‍ കുട്ടിക്ക് വാക്‌സിന് എടുക്കാനായി ബണ്ടാരവിരാരലയിലേക്ക് പോകുകയാണെന്ന് പറഞ്ഞു. ബുധനാഴ്‌ച 11 മണിയോടെ ഭാര്യ വീട്ടില്‍ എത്തിയ ധനരാജ് ഉച്ചയോടെ ലാവണ്യയേയും കൂട്ടി അനാജ്‌പൂരിലെ വീട്ടിലേക്ക് മടങ്ങി.

ബീര്‍ കുപ്പി കൊണ്ട് അടിച്ചു, പിന്നാലെ കോടാലി കൊണ്ട് വെട്ടി: അപ്രതീക്ഷിതമായാണ് ധനരാജ് ബീര്‍ കുപ്പി കൊണ്ട് ഭാര്യയുടെ മുഖത്ത് അടിക്കുകയും കോടാലി കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്‌തത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ലാവണ്യയെ കൊലപ്പെടുത്തിയ ശേഷം ധനരാജ് മകനെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞു.

ഇവരുടെ രണ്ടര വയസുകാരിയായ മകള്‍ ആദിയയുടെ കണ്‍മുന്നില്‍ വച്ചാണ് രണ്ട് കൊലപാതകവും ഇയാള്‍ ചെയ്‌തത്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മയെയും പ്രകോപിതനായ അച്ഛനെയും കണ്ട് ഭയന്ന കുട്ടി അയല്‍ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. മകളെ അന്വേഷിച്ച് പുറത്തിറങ്ങിയപ്പോഴാണ് വസ്‌ത്രത്തില്‍ രക്തക്കറയുമായി ധനരാജിനെ അയല്‍ക്കാര്‍ കണ്ടത്.

അയല്‍ക്കാര്‍ ചോദ്യം ചെയ്‌തതോടെ ഇയാള്‍ ബൈക്കെടുത്ത് രക്ഷപ്പെടുകയായിരുന്നു. അയല്‍ക്കാര്‍ വിവരം അരിയിച്ചതിനെ തുടര്‍ന്ന് അബ്‌ദുല്ലപൂർമെട്ട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഉസ്‌മാനിയ ആശുത്രിയിലേക്ക് മാറ്റി.

ഇരുരും തമ്മില്‍ വഴക്കൊന്നും ഉണ്ടായിരുന്നില്ലെന്നും കൊലപാതകത്തിന് പിന്നിലെ കാരണം മനസിലാകുന്നില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. സംഭവത്തിന്‍റെ ഞെട്ടലിലാണ് ഗ്രാമം. വനസ്ഥലിപുരം എസിപി പുരുഷോത്തം റെഡി, അബ്‌ദുല്ലപൂർമെട്ട് സർക്കിൾ ഇൻസ്പെക്‌ടർ സ്വാമി എന്നിവർ സംഭവസ്ഥലത്ത് പരിശോധന നടത്തി. കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ഉടൻ തന്നെ പ്രതിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിന് ശേഷമേ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം സ്‌ത്രീധനത്തിന്‍റെ പേരിലാണ് ധനരാജ് ഇരട്ടക്കൊല നടത്തിയതെന്നാണ് ലാവണ്യയുടെ പിതാവിന്‍റെ പരാതി. ധനരാജും ലാവണ്യയും നാലു വർഷം മുമ്പാണ് വിവാഹിതരായത്.

ABOUT THE AUTHOR

...view details