നളന്ദ (ബിഹാര്‍) : ആള്‍മാറാട്ടം നടത്തി മോഷണം (Theft) നടത്തുന്ന സംഭവങ്ങള്‍ അനേകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനായി നാളുകളോളം കുറ്റവാളികള്‍ ഒളിവില്‍ കഴിയുന്നതും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ മോഷണം നടത്താന്‍ ആശുപത്രിയെ മറയാക്കിയ പ്രതി പിടിയിലായതിനെ കുറിച്ചുള്ള വാര്‍ത്തയാണ് ബിഹാറിലെ നളന്ദയില്‍ (Bihar Nalanda) നിന്നുമെത്തുന്നത്.
സംഭവം ഇങ്ങനെ:ഖന്ദക് മൊഹല്ലയിലെ താമസക്കാരനായ പ്രേംചന്ദ് പ്രസാദ് (Premchand Prasad) അഞ്ച് വർഷത്തോളമായി ബിഹാർ ഷരീഫ് സദർ ആശുപത്രിയിലായിരുന്നു (Bihar Sharif Sadar Hospital) താമസിച്ചിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ശനിയാഴ്‌ച (സെപ്‌റ്റംബര്‍ 25 ന്) ഇയാളെ വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണാഭരണം മോഷ്‌ടിക്കുന്നതിനിടെ ഇവരുടെ ബന്ധുക്കള്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതരും ഡോക്‌ടര്‍മാരും ഇടപെട്ട് ഇയാളെ തുടര്‍ന്ന് ആശുപത്രി പരിസരത്ത് കണ്ടുപോവരുതെന്ന് വിലക്കുകയായിരുന്നു (Man Expelled From Hospital For Theft).
ഇറങ്ങിപ്പോവാന്‍ കൂട്ടാക്കാതെ : ഏകദേശം അഞ്ച് വര്‍ഷത്തോളമായി പ്രേംചന്ദ് അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ പലപ്പോഴും ആശുപത്രി അധികൃതര്‍ ചേര്‍ന്ന് മടക്കി അയക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല. ഇയാളെ വീട്ടിലേക്ക് മടക്കി കൊണ്ടുപോവാന്‍ മകനും മരുകളും സമ്മതിച്ചതുമില്ല. ഇതോടെ തന്നെ നോക്കാന്‍ ആരുമില്ലെന്നും ആശുപത്രി വിട്ടാല്‍ താന്‍ ബുദ്ധിമുട്ടിലാവുമെന്നും ഇയാള്‍ അധികൃതരെ അറിയിച്ചു. ഇതോടെ സഹതാപം തോന്നി അധികൃതര്‍ ഇയാളെ ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.
Also Read: ജോലി വാഗ്‌ദാനം നൽകി വശത്താക്കി ; പച്ചക്കറി കടയിൽ കുട്ടികളെ പണയപ്പെടുത്തി 2 കിലോ തക്കാളിയുമായി മുങ്ങി യുവാവ്
ഒരിക്കല്‍ പോയി, വൈകാതെ മടങ്ങിയെത്തി:എന്നാല്‍ അടുത്തിടെ ഇയാളോട് ആശുപത്രി വിട്ടുപോവാന്‍ അധികൃതര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഇയാള്‍ ഒഴിവുകഴിവ് പറഞ്ഞ് അവിടെ തുടരാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ആശുപത്രി അധികൃതര്‍ ഇയാളോട് ഇറങ്ങിപ്പോവാന്‍ ശക്തമായി ആവശ്യപ്പെട്ടു. ഇതോടെ ആശുപത്രി വിട്ടിറങ്ങി ഇയാള്‍ നാല് അഞ്ച് മണിക്കൂറുകള്‍ക്കിപ്പുറം മടങ്ങിയെത്തി ശ്വാസം തടസം നേരിട്ടതായി അറിയിച്ച് അഡ്‌മിറ്റാവുകയായിരുന്നു. ഈ സംഭവത്തിന് ദിവസങ്ങള്‍ക്കിപ്പുറമാണ് ഇയാളെ മോഷണക്കുറ്റത്തിന് പിടികൂടുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി പ്രേംചന്ദ് ഇവിടെയാണുള്ളത്. തന്നെ നോക്കാൻ ആരുമില്ലെന്ന് പറഞ്ഞ് അദ്ദേഹം ആശുപത്രി വിടാറില്ല. ഇതോടെ ആശുപത്രിയിൽ തുടരാൻ ഞങ്ങള്‍ അനുവദിക്കും. എന്നാല്‍ മരിച്ചയാളിൽ നിന്ന് അയാള്‍ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു എന്നത് ഞെട്ടലോടെയാണ് ഞാൻ കേട്ടതെന്ന് സദര്‍ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അശോക് കുമാര്‍ പ്രതികരിച്ചു.
Also Read: AI Camera Recovered Stolen Scooter : എഐ ക്യാമറ രക്ഷകനായി ; നിയമ ലംഘനത്തിന് പിഴ ചുമത്തിയപ്പോൾ കിട്ടിയത് മോഷണം പോയ സ്‌കൂട്ടർ
ആംബുലന്‍സ് ഡ്രൈവറുടെ ബുദ്ധിയില്‍ മോഷണം : അടുത്തിടെ മഹാരാഷ്‌ട്രയിലെ നാഗ്‌പൂരില്‍ ഞെട്ടിക്കുന്ന മോഷണം നടന്നിരുന്നു. പ്രദേശത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കല്‍പന ഘോഡെയുടെ ഭര്‍ത്താവ് അസുഖബാധിതനായി ചികിത്സയിലിരിക്കെ മരണപ്പെട്ടതോടെ, ഇയാളുടെ മൃതദേഹം ജന്മനാടായ മധ്യപ്രദേശിലെ ബൈത്തുല്‍ ഗ്രാമത്തിലേക്ക് കൊണ്ടുപോവാന്‍ ഇവര്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി മൃതദേഹം കൊണ്ടുപോവാന്‍ ആംബുലന്‍സിന്‍റെ സഹായവും തേടി.
അങ്ങനെ മൃതശരീരം നാട്ടിലെത്തിച്ച് ആചാരപ്രകാരമുള്ള സംസ്‌കാര ചടങ്ങുകളെല്ലാം കഴിഞ്ഞ് കല്‍പന നാഗ്‌പൂരിലെ വീട്ടില്‍ മടങ്ങിയപ്പോള്‍, ആഭരണങ്ങളും മൊബൈല്‍ഫോണുകളും ഉള്‍പ്പടെ ഇവിടെ നിന്നും മോഷണം പോയിരുന്നു. പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തി നടത്തിയ സിസിടിവി പരിശോധനയിലാണ് മോഷ്‌ടാക്കളെ തിരിച്ചറിയാനും ഇവരെ പിടികൂടാനും കഴിയുന്നത്. മോഷ്‌ടാവായ ചെറുപ്പക്കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് ആംബുലന്‍സ് ഡ്രൈവറുടെ മകനും സുഹൃത്തുക്കളുമാണെന്ന് മനസിലാവുന്നത്.