കേരളം

kerala

ETV Bharat / bharat

ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു - Man ends life after killing his wife

സംഭവത്തിൽ പല്ലാവരം സ്വദേശി ഗായത്രിയും, പതിമൂന്നും ഒമ്പതും വയസുള്ള മക്കളുമാണ് കൊല്ലപ്പെട്ടത്

ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി  യുവാവ് ആത്മഹത്യ ചെയ്‌തു  Man ends life after killing his wife  crime news india latest
ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു

By

Published : May 28, 2022, 6:39 PM IST

ചെന്നൈ:ഭാര്യയേയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. തമിഴ്‌നാട്ടിലെ പൊഴിച്ചലൂരിലെ പല്ലാവരത്താണ് സംഭവം. സാമ്പത്തിക ബുദ്ധിമുട്ടാണ് കൊലപാതകത്തിന് പിന്നില്ലെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പല്ലാവര സ്വദേശി പ്രകാശ് (41) മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തുകയായിരുന്നു. കുടുംബത്തെ പുറത്ത് കാണാതായതോടെ സംശയം തോന്നിയ അയൽവാസികള്‍ വീട് പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടത്.

സംഭവത്തിൽ പല്ലാവരം സ്വദേശി ഗായത്രിയും, പതിമൂന്നും ഒമ്പതും വയസുള്ള മക്കളുമാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details