ബെർഹാംപുര്‍ (ഒഡീഷ):വ്യത്യസ്‌തമായ രുചികള്‍ തേടി പോകുന്നവരാണ് ഇന്ന് പലരും. പല നാടുകളില്‍ പല നിറത്തിലും ഗന്ധത്തിലും രുചിയിലുമാണ് ഭക്ഷണപദാര്‍ഥങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ അതിനൊന്നിനും പുറകേ പോകാതെ വര്‍ഷങ്ങളോളമായി ദിവസവും മണല്‍ ഭക്ഷിക്കുന്ന ഒരു മനുഷ്യനുണ്ട്.
ഒഡീഷയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ ഹരിലാല്‍ സക്‌സേനയാണ് വര്‍ഷങ്ങളായി മണല്‍തരികളെ ഭക്ഷിക്കുന്ന മനുഷ്യന്‍. 68 വയസുള്ള ഹരിലാല്‍ 40 വര്‍ഷത്തോളമായി ഈ പതിവ് പിന്തുടര്‍ന്ന് വരുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി തന്‍റെ ജീവിതത്തിന്‍റെ പ്രധാന ശീലങ്ങളില്‍ ഒന്നായും ഇത് മാറിയിട്ടുണ്ടെന്ന് ഹരിലാല്‍ പറയുന്നു.
40 വര്‍ഷത്തോളമായി മണല്‍ ഭക്ഷിക്കുന്ന ഹരിലാല്‍ സക്‌സേന ഉത്തര്‍പ്രദേശ് സ്വദേശിയായ ഹരിലാല്‍ കെട്ടിടനിര്‍മാണ ജോലിക്ക് വേണ്ടിയാണ് ഒഡീഷയിലേക്കെത്തിയത്. ഭക്ഷണത്തിന് മുന്‍പോ, ശേഷമോ ആണ് താന്‍ മണല്‍ കഴിക്കുന്നതെന്നാണ് ഹരിലാല്‍ പറയുന്നത്. ഇത് തനിക്ക് ഏറെ സന്തോഷം പകരുന്ന ഒന്നാണ്. മുന്‍പത്തെ അപേക്ഷിച്ച് ഇപ്പോള്‍ കഴിക്കുന്നതിന്‍റെ അളവ് കുറഞ്ഞിട്ടുണ്ടെന്നും ഹരിലാല്‍ വ്യക്തമാക്കി.
വര്‍ഷങ്ങളോളമായി ഇത്തരത്തില്‍ മണല്‍ കഴിക്കുന്ന ഹരിലാലിനെ വളരെ ആശ്ചര്യത്തോട് കൂടിയാണ് നാട്ടുകാര്‍ കാണുന്നത്. ഹരിലാലിന് തന്‍റെ പ്രത്യേക ശീലം വഴി ഇതുവരെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നുള്ള കാര്യവും പ്രദേശവാസികളെ അത്ഭുതപ്പെടുത്തുന്നതാണ്. മണല്‍ തിന്നുന്ന മനുഷ്യന്‍റെ ശരീരഘടന അറിയാന്‍ ആഗ്രഹമുള്ള ജനങ്ങള്‍ അദ്ദേഹത്തെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കാണം എന്നും ആവശ്യപ്പെടുന്നുണ്ട്.