കേരളം

kerala

ETV Bharat / bharat

Tomato Distribution | 'വില'മതിപ്പുള്ള സമ്മാനം ; മകളുടെ ജന്മദിനത്തില്‍ നാട്ടുകാർക്ക് 400 കിലോ തക്കാളി വിതരണം ചെയ്‌ത് യുവസേന അധ്യക്ഷന്‍

ഹൈദരാബാദിലെ പഞ്ചഗുട്ടയിൽ 400 കിലോ തക്കാളിയാണ് മകളുടെ ജന്മദിനത്തോടനുബന്ധിച്ച് ടിഎംആർപിഎസ് യുവസേന പ്രസിഡന്‍റ് നല്ല ശിവ മാഡിഗ നാട്ടുകാർക്ക് വിതരണം ചെയ്‌തത്

tomato distribution in hyderabad  tomato distribution  man distributed tomatoes  man distributed tomatoes on his daughter birthday  tomato  tomatoes  free distribution of tomato  free tomato  തക്കാളി  തക്കാളി സൗജന്യം  തക്കാളി വിതരണം  തക്കാളി വാർത്തകൾ  തക്കാളി വില  തക്കാളി വില വർധന  tomato price hike  മകളുടെ ജന്മദിനത്തിൽ തക്കാളി സൗജന്യമായി നൽകി  തെലങ്കാന ഹൈദരാബാദ്  ഹൈദരാബാദ്  ഹൈദരാബാദ് തക്കാളി വിതരണം  തക്കാളി ഫ്രീയായി നൽകി
തക്കാളി വിതരണം

By

Published : Jul 21, 2023, 7:50 PM IST

തക്കാളി വിതരണം

ഹൈദരാബാദ് : ജന്മദിനത്തിൽ മറ്റുള്ളവർക്ക് മധുരം നൽകുന്നവരുണ്ടാകും. സമ്മാനങ്ങൾ നൽകുന്നവരുമുണ്ടാകും. എന്നാൽ ഹൈദരാബാദിൽ അല്‍പം വേറിട്ട രീതിയിലാണ് ഒരാള്‍ മകളുടെ ജന്മദിനം ആഘോഷിച്ചത്.

തന്‍റെ മകളുടെ ജന്മദിനത്തിൽ മധുരത്തിന് പകരം തക്കാളി വിതരണം ചെയ്‌തിരിക്കുകയാണ് ടിഎംആർപിഎസ് യുവസേന പ്രസിഡന്‍റ്. അതും ഒന്നും രണ്ടുമല്ല, 400 കിലോ തക്കാളിയാണ് സൗജന്യമായി നൽകിയത്.

ഹൈദരാബാദ്, പഞ്ചഗുട്ട പ്രതാപ്‌നഗറിലെ നല്ല ശിവ മാഡിഗയാണ് തന്‍റെ മകളുടെ ജന്മദിനത്തോടനുബന്ധിച്ച് ബുധനാഴ്‌ച തക്കാളി വിതരണം ചെയ്‌തത്. തക്കാളി വിലയിലുണ്ടായ വർധന കണക്കിലെടുത്താണ് നല്ല ശിവയുടെ നടപടി. വാർത്ത അറിഞ്ഞ് നിരവധിയാളുകൾ തക്കാളി ഏറ്റുവാങ്ങാന്‍ നല്ല ശിവയ്ക്ക‌രികിലേക്ക് ഓടിയെത്തി.

തക്കാളിക്ക് രാജ്യത്തുടനീളം ഉയർന്ന വിലയാണ്. അതുകൊണ്ടുതന്നെ കുറച്ചുനാളുകളായി തക്കാളിയുമായി ബന്ധപ്പെട്ട പലതരം വാർത്തകളാണ് പുറത്തുവരുന്നത്. കൊലപാതകവും മോഷണവും തട്ടിക്കൊണ്ടുപോകലുംവരെ തക്കാളിയെച്ചൊല്ലി നടന്നു. ഇതിനിടെ സൗജന്യവിതരണവും ഫോൺ വാങ്ങുമ്പോൾ ഒപ്പം ഫ്രീയായി നല്‍കലും തക്കാളി കൊണ്ട് തുലാഭാരം ചെയ്യലുമൊക്കെ നടന്നു.

തക്കാളി വിറ്റ പണം തട്ടിയെടുക്കാനായി കൊലപാതകം : ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ തക്കാളി വിറ്റ പണം തട്ടിയെടുക്കാനായി കര്‍ഷകനെ അക്രമിസംഘം കൊലപ്പെടുത്തിയിരുന്നു. നരേം രാജശേഖര റെഡ്ഡി (62) എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്. ജൂലൈ 11 (ചൊവ്വാഴ്‌ച) രാത്രിയിലായിരുന്നു സംഭവം.

ഗ്രാമത്തില്‍ പാല്‍ വിതരണം ചെയ്‌ത് തിരികെയെത്തുമ്പോൾ കര്‍ഷകനെ അക്രമി സംഘം വഴിയിൽ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടർന്ന് അക്രമികൾ അദ്ദേഹത്തെ പൈന്‍ മരത്തില്‍ കെട്ടിയിടുകയും മർദിക്കുകയും ചെയ്‌തു. കഴുത്തില്‍ തുണി മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

More read :പൊന്നുംവില ; രണ്ടരലക്ഷം രൂപയുടെ തക്കാളി മോഷണം പോയി

തക്കാളി വിളവെടുത്ത് അംഗല്ലു മാര്‍ക്കറ്റില്‍ കർഷകൻ വില്‍പ്പന നടത്തിയിരുന്നു. എന്നാൽ പണം വീട്ടില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതി മണ്ടി വ്യാപാരികളുടെ കൈയ്യില്‍ തന്നെ അദ്ദേഹം ഏൽപ്പിച്ചു. വിളവെടുത്ത് വിൽപ്പനയ്ക്ക്‌ ശേഷം പണം മൊത്തമായാണ് മണ്ടി വ്യാപാരികൾ കര്‍ഷകന് നല്‍കുക. ജൂലൈ 11ന് 70 പെട്ടി തക്കാളി കര്‍ഷകന്‍ മാര്‍ക്കറ്റില്‍ വിറ്റഴിച്ചിരുന്നു. കർഷകന്‍റെ കൈയിൽ പണം ഉണ്ടെന്ന് കരുതി അത് തട്ടിയെടുക്കാനായിരുന്നു അക്രമി സംഘത്തിന്‍റെ ശ്രമം.

More read :തക്കാളി വിറ്റ പണം തട്ടിയെടുക്കാന്‍ കര്‍ഷകനെ കൊലപ്പെടുത്തി ; പ്രതികളെ തെരഞ്ഞ് പൊലീസ്

കർണാടകയിലെ തക്കാളി മോഷണവും തട്ടിക്കൊണ്ടുപോകലും : ബെംഗളൂരുവിലെ ചിത്രദുർഗ മേഖലയിൽ 250 കിലോ തക്കാളിയുമായി സഞ്ചരിക്കുകയായിരുന്ന പിക്കപ്പ് വാൻ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. തക്കാളി കയറ്റിക്കൊണ്ടുപോവുകയായിരുന്ന വാഹനത്തിന്‍റെ ഡ്രൈവറേയും ഒപ്പമുണ്ടായിരുന്ന കർഷകനേയും ബലം പ്രയോഗിച്ച് തടഞ്ഞുനിർത്തുകയും മർദിക്കുകയും ചെയ്‌ത ശേഷമായിരുന്നു വാഹനവുമായി കടന്നുകളഞ്ഞത്.

More read :Tomato Price| തർക്കം, മർദനം; 250 കിലോ തക്കാളിയുമായെത്തിയ പിക്കപ്പ് വാൻ തട്ടിക്കൊണ്ടുപോയി മൂന്നംഗ സംഘം

കർണാടകയിലെ ഹാസൻ ജില്ലയിൽ രണ്ടര ലക്ഷം രൂപയുടെ തക്കാളി കൃഷിയിടത്തിൽ നിന്ന് മോഷണം പോയിരുന്നു. വിളവെടുക്കാനിരിക്കെയാണ് തക്കാളി മോഷ്‌ടിക്കപ്പെട്ടത്. ജൂലൈ 4നായിരുന്നു സംഭവം. തക്കാളി കവര്‍ന്നത് കൂടാതെ കൃഷിയിടത്തിലെ മറ്റ് വിളകൾ മോഷ്‌ടാക്കൾ നശിപ്പിക്കുകയും ചെയ്‌തു. 60ഓളം ചാക്ക് തക്കാളിയാണ് മോഷ്‌ടാക്കൾ കൊണ്ടുപോയത്.

ABOUT THE AUTHOR

...view details