സേലം :നീറ്റ് പരീക്ഷയില്‍ പരാജയപ്പെടുമോ എന്ന ഭയംകാരണം വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു. തമിഴ്‌നാട് സേലം സ്വദേശി എസ്. ധനുഷാണ് (20) ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ട് വർഷമായി നീറ്റ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്നു. മൂന്നാമതും തോല്‍ക്കുമോയെന്ന പേടി ധനുഷിനെ അലട്ടിയിരുന്നു.
പരീക്ഷയ്‌ക്കായി തലേദിവസം രാത്രിവരെ ധനുഷ് പഠിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ പിറ്റേദിവസം രാവിലെ ആത്മഹത്യ ചെയ്യുകയായിരുന്നു. സംസ്ഥാനത്ത് നീറ്റ് പരീക്ഷ ആരംഭിച്ച ശേഷം ഏകദേശം പത്തിലധികം വിദ്യാർഥികൾ പരാജയഭയം കാരണം ആത്മഹത്യ ചെയ്തതായാണ് വിവരം.