വിധിഷ : യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മെഡിക്കൽ വിദ്യാർഥിയെ നാട്ടിലെത്തിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയയാൾ പിടിയിൽ. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് 35കാരനായ പ്രിൻസ് ഗാവയാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ വിധിഷയിലാണ് സംഭവം.
പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് വിളിക്കുകയാണെന്നും യുക്രൈനിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർഥിയെ നാട്ടിലെത്തിക്കാൻ വിമാനടിക്കറ്റിനായി 42,000 രൂപ വേണമെന്നുമായിരുന്നു, വിദ്യാർഥിയുടെ അമ്മയായ വൈശാലി വിൽസണിനോട് ആവശ്യപ്പെട്ടത്. തുടർന്ന് വൈശാലി പണം ഓൺലൈനായി അയച്ചുകൊടുത്തതിന് ശേഷം ഇവരുമായുള്ള എല്ലാ ആശയവിനിമയങ്ങളും പ്രതി നിർത്തുകയായിരുന്നു.