ലക്‌നൗ:ഡല്‍ഹിയില്‍ സംഘടിപ്പിച്ച തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മൗ നിവാസിക്കെതിരെ കൊലപാകത ശ്രമത്തിന് പൊലീസ് കേസെടുത്തത് നിയമത്തിന്‍റെ ദുരുപയോഗമെന്ന് അലഹബാദ് ഹൈക്കോടതി. നടപടി സ്റ്റേ ചെയ്യുന്നതായും കോടതി അറിയിച്ചു. ഡല്‍ഹിയില്‍ നിന്നും തിരികെ വന്നത് അധികാരികളെ അറിയിക്കുകയോ സ്വയം ക്വാറന്‍റൈനില്‍ ഇരിക്കുകയോ ചെയ്‌തില്ലെന്ന കുറ്റം ആരോപിച്ച് മുഹമ്മദ് സാദിനെതിരെ കേസെടുത്തിരുന്നു.
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത് കൊലക്കുറ്റം; പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി - കുറ്റപത്രം തിരുത്തി
ആദ്യം ഐപിസി സെക്ഷന്‍ 269, 270 പ്രകാരം കേസെടുത്തു പിന്നീട് കുറ്റപത്രം തിരുത്തി കൊലകുറ്റമാക്കിയെന്ന് ഹര്‍ജിക്കാരന്‍
ആദ്യം കുറ്റപത്രം തയ്യാറാക്കിയപ്പോള്‍ മാരക രോഗം പരത്തിയതിനെതിരെ ഐപിസി സെക്ഷന്‍ 269, 270 പ്രകാരമാണ് കേസെടുത്തത് എന്നാല്‍ പിന്നീട് കുറ്റപത്രം തിരുത്തി സെക്ഷന്‍ 307 (കൊലപാതക ശ്രമം) പ്രകാരം കേസെടുത്തെന്നും മുഹമ്മദ് സാദി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അറിയിച്ചു. കേസില്‍ നിയമത്തെ ദുരുപയോഗപ്പെടുത്തിയെന്നും ഇതില്‍ സംസ്ഥാന സർക്കാരും മൗ എസ്എസ്‌പിയും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും മറുപടി നല്‍കണമെന്നും കോടതി നിർദേശിച്ചു. കേസ് ഡിസംബര്‍ 15 ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.