ബാലാഘട്ട് (മധ്യപ്രദേശ്):ക്രിസ്ത്യൻ ശ്‌മശാനത്തിൽ അടക്കിയ 75കാരന്‍റെ മൃതദേഹം പുറത്തെടുത്ത് ഹിന്ദു ആചാരപ്രകാരം സംസ്‌കരിച്ചു. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലെ ബൈഹാർ പൊലീസ് സ്റ്റേഷനിലാണ് സംഭവം റിപ്പോർട്ട് ചെയ്‌തത്. മെയ് 31ന് നദീതീരത്ത് നിന്നാണ് പൊലീസ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.
ഒരു മൃതദേഹം സംസ്കരിച്ചത് രണ്ട് തവണ; ക്രിസ്തു - ഹിന്ദു മത ആചാര പ്രകാരം! - ക്രിസ്ത്യാനിയായി അടക്കം ചെയ്‌തയാളുടെ മൃതദേഹം പുറത്തെടുത്തു
മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ മെയ് 31ന് നദീതീരത്ത് നിന്ന് കണ്ടെടുത്ത മൃതദേഹമാണ് സംസ്കരിച്ചത്
മൃതദേഹം ആരുടേതാണെന്ന് പൊലീസിന് തിരിച്ചറിയാൻ സാധിക്കാത്തതിനാൽ സ്ഥലത്ത് നിന്ന് കാണാതായവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. തുടർന്ന്, പിതാവായ ആനന്ദ് ജെയിംസിനെ കാണാനില്ലെന്ന് ഉക്‌വ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്ന അമിത് ജെയിംസും വീട്ടുകാരും എത്തി മരിച്ചയാൾ ആനന്ദ് ജെയിംസ് ആണെന്ന് തിരിച്ചറിഞ്ഞു. തിരിച്ചറിയൽ പ്രക്രിയയ്‌ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു കൊടുത്തു.
എന്നാൽ അടുത്ത ദിവസം, മലഞ്ച്‌ഖണ്ഡ് നിവാസികളായ ബൈഗ കുടുംബം മരിച്ചയാളുടെ ഫോട്ടോ വാട്‌സാപ്പിൽ കാണുകയും മരിച്ചയാൾ തങ്ങളുടെ കുടുംബാംഗമായ സുഖ്‌ലാൽ പാർട്ടെയാണെന്ന് അവകാശപ്പെട്ട് ബൈഹാർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് മൃതദേഹം പുറത്തെടുത്ത് രണ്ട് കുടുംബാംഗങ്ങളുടെയും പരസ്‌പര സമ്മതത്തോടെ തര്‍ക്കമില്ലാതെ ഹിന്ദു ആചാരപ്രകാരം സംസ്‌കരിച്ചു.
TAGGED:
cremated as per Hindu rituals