കുന്തി (ജാര്‍ഖണ്ഡ്): സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്ത തലയുമായി സെല്‍ഫി എടുത്ത 20 വയസുകാരനും കൂട്ടാളികളും അറസ്‌റ്റില്‍. ജാര്‍ഖണ്ഡിലെ കുന്തി ജില്ലയില്‍ മുര്‍ഹു പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഡിസംബര്‍ ഒന്നിനായിരുന്നു സംഭവം. കൊലപ്പെട്ട കാനു മുണ്ഡയുടെ(24)യുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതിയായ 20 വയസുകാരന്‍ സാഗര്‍ മുണ്ഡയുടെ ഭാര്യ അടക്കം ആറ് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
കുടുംബാംഗങ്ങള്‍ പാടത്ത് ജോലിയ്‌ക്കായി പോയതിനെ തുടര്‍ന്ന് കാനു വീട്ടില്‍ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ പിതാവിനോട് ബന്ധുവായ സാഗര്‍ മുണ്ഡയും സുഹൃത്തുക്കളും ചേര്‍ന്ന് കാനുവിനെ തട്ടികൊണ്ടുപോയി എന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍, ഏറെ തിരഞ്ഞിട്ടും കാനുവിനെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മകന്‍റെ തിരോധാനത്തില്‍ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.