ഡല്‍ഹിയില്‍ പത്ത് ലക്ഷത്തിന്‍റെ വിദേശ കറൻസിയുമായി ഒരാൾ പിടിയിൽ - foreign currency
ദുബായിലേക്ക് പോകാനെത്തിയ മുഹമ്മദ് ആദിലിനെയാണ് പിടികൂടിയത്
പത്ത് ലക്ഷത്തിന്‍റെ വിദേശ കറൻസിയുമായി ഒരാൾ പിടിയിൽ
ന്യൂഡൽഹി: പത്ത് ലക്ഷം രൂപയുടെ വിദേശ കറൻസിയുമായെത്തിയ യാത്രക്കാരനെ ഡൽഹി വിമാനത്താവളത്തിൽ പിടികൂടി. മുഹമ്മദ് ആദില്‍ എന്നയാളെയാണ് പിടികൂടിയത്. വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. 48,000 സൗദി റിയാലും 1,355 യുഎഇ ദിർഹമും പെട്ടികളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. വിസ്‌താര എയർലൈൻസിൽ ദുബായിലേക്ക് പോകാനാണ് ഇയാളെത്തിയത്. ഇത്രയധികം പണം കയ്യിൽ വയ്‌ക്കാൻ പ്രതിയുടെ പക്കൽ മതിയായ രേഖകളില്ലായിരുന്നുവെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.