കേരളം

kerala

ETV Bharat / bharat

യുപിയിൽ നായയുടെ കാൽ തല്ലിയൊടിച്ചു; യുവാവ് അറസ്റ്റിൽ - ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി

പ്രതി നായയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയയാതിനെത്തുടർന്നാണ് നടപടി. രമേശ് വർമ എന്നയാളാണ് പൊലീസ് പിടിയിലായത്.

Sitapur news  Uttar Pradesh news  Man arrested for breaking dog's leg in UP  Man arrested for breaking dog's leg  UP man arrested for breaking dog's leg  Maneka Gandhi news  യുപിയിൽ നായയുടെ കാൽ തല്ലിയൊടിച്ചു; യുവാവ് അറസ്റ്റിൽ  യുപി  നായയുടെ കാൽ തല്ലിയൊടിച്ചു  ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി  സീതാപൂർ ജില്ല
യുപിയിൽ നായയുടെ കാൽ തല്ലിയൊടിച്ചു; യുവാവ് അറസ്റ്റിൽ

By

Published : Jun 22, 2021, 12:10 PM IST

ലക്‌നൗ:സീതാപൂർ ജില്ലയിൽ നായയെ അതിക്രൂരമായി ഉപദ്രവിച്ചയാൾ പൊലീസ് പിടിയിൽ. രമേശ് വർമ എന്നയാളാണ് അറസ്റ്റിലായത്. പ്രതി നായയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയയാതിനെത്തുടർന്നാണ് പൊലീസ് നടപടി. തുടർന്ന് സീതാപൂരിലെ മൃഗസംരക്ഷണ പ്രവർത്തകർ ബിജെപി എംപി മനേക ഗാന്ധിയെയും പ്രാദേശിക പൊലീസിനെയും സമീപിച്ച് കേസ് ഫയൽ ചെയ്തു.

Also read: ട്രാൻസ്‌ജെൻഡറാണെന്ന കാര്യം മറച്ച്‌ വെച്ച്‌ വിവാഹം; യുവാവിന്‍റെ പരാതിയിൽ കേസ്‌

ഗ്വാൾമാണ്ടിയിലെ പരിചയക്കാരനായ തൻവീറാണ് സംഭവത്തെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് ആക്ടിവിസ്റ്റായ മെറാജ് അഹമ്മദ് പറഞ്ഞു. ജൂൺ 18 ന് രാവിലെ നായയെ വടികൊണ്ട് അടിക്കുകയും കാലുകൾ ഒടിക്കുകയും ചെയ്യുന്നത് കാണാനിടയായെന്നും തുടർന്ന് പ്രദേശവാസികൾ നായയെ ആശുപത്രിയിൽ എത്തിച്ചതായും മെറാജ് അഹമ്മദ് പൊലീസിന് മൊഴി നൽകി.

മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം തിങ്കളാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി കോട്‌വാലി പൊലീസ് മേധാവി ടി.പി.സിംഗ് പറഞ്ഞു. നായ വെറ്റിറനറി ആശുപത്രിയിൽ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ABOUT THE AUTHOR

...view details