കേരളം

kerala

ETV Bharat / bharat

ആറ് വയസുകാരിയെ പീഡിപ്പിച്ചു ; 35കാരന്‍ അറസ്‌റ്റില്‍ - പീഡന വാര്‍ത്തകള്‍

പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോവുകയും അവിടെവച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു

raping a six year old girl in Mumbai  പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്  പെണ്‍കുട്ടി  മുംബൈ  പോക്‌സോ കേസ്  minor girl raped in mumbai  പീഡന വാര്‍ത്തകള്‍
പീഡനം

By

Published : Jan 31, 2023, 6:09 PM IST

മുംബൈ : ആറ്‌ വയസുകാരിയെ പീഡിപ്പിച്ചതിന് 35കാരന്‍ അറസ്‌റ്റില്‍. മുംബൈയിലെ മന്‍ഖുര്‍ദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വീട്ടില്‍ ഒറ്റയ്‌ക്കായിരുന്ന പെണ്‍കുട്ടിയെ കുറ്റാരോപിതന്‍ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് ആറ് വയസുകാരിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.

പൊലീസ് നിലവില്‍ ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്. വീട്ടില്‍ തിരിച്ചെത്തി കരയുന്നത് കേട്ട് കുട്ടിയുടെ അമ്മ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം കുടുംബം അറിഞ്ഞത്.

ഇരുപതുകാരിയെ പീഡിപ്പിച്ചു :മുംബൈയിലെ തന്നെ പനവേലില്‍ മറ്റൊരു സംഭവത്തില്‍ ഇരുപതുകാരി പീഡിപ്പിക്കപ്പെട്ടു. ഓട്ടോയില്‍ ലിഫ്റ്റ് വാഗ്‌ദാനം നല്‍കിയാണ് യുവതിയെ അക്രമികള്‍ പീഡിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ ഒരാള്‍ അറസ്‌റ്റിലായിട്ടുണ്ട്. അടുത്ത ആളെ പിടികൂടാനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details