പ്രിയ ആരാധകരെ വിശേഷങ്ങള്‍ നേരിട്ടറിയിക്കാന്‍ വാട്ട്‌സ്‌ആപ്പ് ചാനല്‍ തുടങ്ങി താര രാജാക്കന്‍മാര്‍ (Mammootty and Mohanlal Starts WhatsApp Channel). വാട്ട്‌സ്‌ആപ്പിന്‍റെ ഏറ്റവും പുതിയ ഫീച്ചറായ (WhatsApp new feature) വാട്ട്‌സ്‌ആപ്പ് ചാനലാണ് (WhatsApp Channel) മമ്മൂട്ടിയും (Mammootty) മോഹന്‍ലാലും (Mohanlal) ആരംഭിച്ചത്. ടെലിഗ്രാമിലെ ചാനലിന് സമാനമായ ഫീച്ചറാണിത് (WhatsApp channel similar with Telegram channel).
കഴിഞ്ഞ ദിവസമാണ് (സെപ്‌റ്റംബര്‍ 13) മോഹന്‍ലാല്‍ ആദ്യ സന്ദേശം തന്‍റെ വാട്ട്‌സ്‌ആപ്പ് ചാനലില്‍ പങ്കുവച്ചത് (Mohanlals first message in WhatsApp channel). അതേസമയം മമ്മൂട്ടി ഇന്നാണ് (സെപ്‌റ്റംബര്‍ 14) ആദ്യ സന്ദേശം പങ്കുവച്ചത്. പുതിയ ചിത്രത്തിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ ആദ്യ മെസേജ് (Mammoottys first message in WhatsApp channel).
വരും കാല സിനിമകളുടെ അപ്‌ഡേറ്റുകള്‍ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഇരു താരങ്ങളും ചാനലില്‍ ആദ്യ മെസേജ് പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ താരങ്ങളുടെ ആദ്യ മെസേജിന് നിരവധി റിയാക്ഷനുകള്‍ ലഭിച്ചിരിക്കുകയാണ്.
Mammootty wrote on WhatsApp channel: 'എന്‍റെ ഔദ്യോഗിക വാട്ട്‌സ്‌ആപ്പ് ചാനലിന്‍റെ ലോഞ്ച് പ്രഖ്യാപിച്ചതില്‍ സന്തോഷം ഉണ്ട്. എന്നെ കുറിച്ചുള്ള വിവരണങ്ങളും അപ്‌ഡേറ്റുകളും പോസ്‌റ്റ് ചെയ്യാന്‍ ഞാന്‍ ഈ ചാനല്‍ ഉപയോഗിക്കുന്നതിനാല്‍ ഇതില്‍ ചേരാന്‍ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുകയാണ് - മമ്മൂട്ടി കുറിച്ചു.
Also Read:Mohanlal Movie Barroz Release : കാത്തിരിപ്പിന് വിരാമം, മോഹന്‍ലാലിന്‍റെ ബറോസ് റിലീസ് തീയതി പുറത്ത്
Mohanlal wrote on WhatsApp channel : 'ഹലോ, മോഹന്‍ലാല്‍ ആണ്. നിങ്ങളെ എന്‍റെ വാട്ട്‌സ്‌ആപ്പ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു! നിങ്ങള്‍ ഇവിടെ എത്തിയതില്‍ സന്തോഷം. എന്‍റെ എല്ലാ പ്രൊജക്‌ട് അപ്‌ഡേറ്റുകളും അതാത് സമയങ്ങളില്‍ ഇവിടെ അറിയിക്കും. ഞാന്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ്. സംവിധായകന്‍ ജീത്തു ജോസഫിനും ടീമിനും ഒപ്പം ഞങ്ങളുടെ വരാനിരിക്കുന്ന പ്രൊജക്‌ടായ നേരിന്‍റെ ഷൂട്ടിലാണ്. കൃത്യമായി അപ്‌ഡേറ്റുകള്‍ ലഭ്യമാകാന്‍ ഈ ചാനലില്‍ ചേരാന്‍ ഓര്‍ക്കുക. നന്ദി' - ഇപ്രകാരമായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്.
മമ്മൂട്ടിയുടെ ചാനലിന് ഇതിനോടകം തന്നെ 21,800 ഫോളോവേഴ്‌സും മോഹന്‍ലാലിന്‍റെ ചാനലിന് 24,000 ഫോളോവേഴ്‌സുമായി. അതേസമയം നിലവില്‍ ചാനല്‍ തുടങ്ങാനുള്ള മുഴുവന്‍ ഒപ്‌ഷനുകളും ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല.
മെറ്റ അവതരിപ്പിച്ച വാട്ട്‌സ്‌ആപ്പിന്‍റെ ഈ പുതിയ ഫീച്ചറിലൂടെ ഇഷ്‌ട താരങ്ങള്‍ പങ്കുവയ്‌ക്കുന്ന സന്ദേശങ്ങള്‍, അറിയിപ്പുകള്‍ എന്നിവ, ഫോളോ ചെയ്യുന്ന ആളിന്‍റെ വാട്ട്‌സ്‌ആപ്പില്‍ നേരിട്ട് ലഭിക്കും. ഉപയോക്താക്കളുടെ ചാറ്റില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന അപ്‌ഡേറ്റ്‌സ് എന്ന ടാബില്‍ നിന്നാകും ചാനലുകള്‍ വഴിയുള്ള സന്ദേശങ്ങള്‍ ഉപയോക്താവിന് ലഭിക്കുക.
Also Read:Mammootty In Bazooka Movie Location : ബസൂക്ക സെറ്റില്‍ മമ്മൂട്ടി, മഞ്ഞ ജാക്കറ്റില്‍ സ്‌റ്റൈലായി താരം ; ചിത്രം വൈറല്‍
അഡ്‌മിന് മാത്രമാകും വാട്ട്‌സ്‌ആപ് ചാനലില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുക. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, ആഗോള തലത്തില്‍ പുതിയ ചാനലുകള്‍ പുറത്തിറങ്ങും. ഇന്ത്യ ഉള്‍പ്പടെ 150ലധികം രാജ്യങ്ങളില്‍ വാട്ട്‌സ്‌ആപ്പിന്‍റെ ഈ പുതിയ ഫീച്ചര്‍ ലഭ്യമാകും.