കൊൽക്കത്ത: ബി.ജെ.പി ദേശീയ പ്രസിഡൻ്റ് ജെ.പി നദ്ദ കൊവിഡില്‍ നിന്ന് വേഗം സുഖംപ്രാപിക്കട്ടേയെന്ന് ആശംസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റെയും പ്രാർഥനയിൽ പങ്കുചേരുന്നുവെന്നും മമത ബാനർജി ട്വീറ്റ് ചെയ്‌തു.
ജെ.പി നദ്ദക്ക് കൊവിഡ്; വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ച് മമത ബാനർജി - കൊവിഡ്
ബി.ജെ.പി ദേശീയ പ്രസിഡൻ്റ് ജെ.പി നദ്ദയുടെ കുടുംബത്തിൻ്റെ പ്രാർഥനയിൽ പങ്കുചേരുന്നുവെന്ന് മമത ബാനർജി ട്വീറ്റ് ചെയ്‌തു
ജെ.പി നദ്ദക്ക് കൊവിഡ് സുഖംപ്രാപിക്കട്ടേയെന്ന് ആശംസിച്ച് മമത ബാനർജി
പ്രാഥമിക ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ജെ.പി നദ്ദക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യം തൃപ്‌തികരമാണെന്നും നദ്ദ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം ബംഗാളിൽ വച്ച് ജെ.പി നദ്ദക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇരുവരും തമ്മിൽ രാഷ്‌ട്രീയ പോര് മുറുകിയിരുന്നു. ഡിസംബർ 10ന് സൗത്ത് 24 പർഗാനാസ് ജില്ലയിൽ വച്ചാണ് ആക്രമണമുണ്ടായത്.