കൊൽക്കത്ത:പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാൾ സന്ദർശനം റദ്ദാക്കിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി മമത ബാനർജിയും സംസ്ഥാനത്ത് മുൻകൂട്ടി നിശ്ചയിച്ചിരുന്ന യോഗങ്ങൾ റദ്ദാക്കി. രാജ്യത്തുടനീളമുള്ള കൊവിഡ് കേസുകൾ രൂക്ഷമായതിനെതുടർന്ന് ഞാൻ മുൻകൂട്ടി നിശ്ചയിച്ച എല്ലാ യോഗങ്ങളും റദ്ദാക്കുന്നു", ബാനർജി ട്വീറ്ററിൽ കുറിച്ചു. തുടർന്ന് കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുന്നതുകൊണ്ട് പശ്ചിമ ബംഗാൾ സന്ദർശനം ഒഴിവാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു.
കൊവിഡ് വ്യാപനം; മമത ബാനർജി യോഗങ്ങൾ റദ്ദാക്കി - കൊൽക്കത്ത
കൊവിഡ് കേസുകൾ രൂക്ഷമായതിനെതുടർന്നാണ് യോഗങ്ങൾ റദ്ദാക്കിയത്
വെള്ളിയാഴ്ച കൊൽക്കത്തയിൽ നടക്കുന്ന രാഷ്ട്രീയ റാലിയിൽ അഭിസംബോധന ചെയ്യാനിരിക്കുകയായിരുന്നു മോദി. മുർഷിദാബാദിലെ സാംസർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങളിൽ മെയ് 16ന് റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചു.സഞ്ജുക്ത മോർച്ച സ്ഥാനാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്നാണ് ഇവിടുത്തെ വോട്ടെടുപ്പ് മാറ്റിവെച്ചത്.ഈ രണ്ട് സീറ്റുകളിലെയും തിരഞ്ഞെടുപ്പ് ഏപ്രിൽ 26 നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഏപ്രിൽ 15 ന് സാംസർഗഞ്ചിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി റെസോൾ ഹക്ക് കൊവിഡ് ബാധിച്ച് മരിക്കുകയും ആർഎസ്‌പി സ്ഥാനാർത്ഥി പ്രദീപ് നന്ദിക്ക് രോഗം ബാധിച്ചതും റീപോളിങ് നടത്താന്‍ വോട്ടെടുപ്പ് പാനൽ നിർബന്ധിതമാവുകയായിരുന്നു.