കൊൽക്കത്ത: രാജ്യത്ത് ദിവസവും വർധിക്കുന്ന ഇന്ധനവിലയ്ക്കെതിരേ വ്യത്യസ്ത പ്രതിഷേധവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിച്ചായിരുന്നു മമത ബാനർജിയുടെ പ്രതിഷേധം. മന്ത്രി ഫിർഹാദ് ഹക്കിന്‍റെ ഇലക്ട്രിക്ക് സ്‌കൂട്ടറിന്‍റെ പിറകിലിരുന്നാണ് മമതാ ബാനർജി ഇന്ന് സെക്രട്ടേറിയറ്റിലേക്കെത്തിയത്.
ഇന്ധനവില വർധനവിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി മമത ബാനർജി - കൊൽക്കത്ത വാർത്തകൾ
ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിച്ചായിരുന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ പ്രതിഷേധം.
മന്ത്രി ഫിർഹാദ് ഹക്കിം തന്നെയാണ് ഇലക്ട്രിക് ബൈക്ക് ഓടിച്ചതും. ഇന്ധനവിലയ്ക്കെതിരേ പ്രതിഷേധം സൂചിപ്പിച്ചുകൊണ്ടുളള പ്ലക്കാർഡ് കഴുത്തിൽ തൂക്കി ഹെൽമെറ്റും മാസ്കും ധരിച്ചാണ് ബൈക്കിന് പിറകിൽ മമതാ ബാനർജി ഇരുന്നിരുന്നത്. ഹസ്ര മോറിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള വഴിയില്‍ റോഡിന്‍റെ ഇരുവശങ്ങളിലും ജനം മമതയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ എത്തി.
സെക്രട്ടേറിയറ്റിൽ എത്തിയ മമത ഇന്ധനവില വർധനവിനെതിരായ തൃണമൂലിന്‍റെ പ്രതിഷേധം തുടരുമെന്ന് പറഞ്ഞു.മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ എന്തായിരുന്നു വില? ഇപ്പോൾ അത് എവിടെ എത്തി നിൽക്കുന്നു. ഇത് സാധാരണക്കാരനെ കൊളളയടിക്കുകയാണ്. അവരെ നിസ്സഹായരാക്കുകയാണെന്നും മമത ബാനർജി ആരോപിച്ചു.