കേരളം

kerala

ETV Bharat / bharat

തോല്‍വിയുടെ ഭാരം പങ്കുവയ്‌ക്കാന്‍; കോണ്‍ഗ്രസ് പ്രസിഡന്‍റ് ഹിന്ദി ഹൃദയ ഭൂമി നേതാക്കളെ വിളിച്ചുവരുത്തി - കനത്ത പരാജയം

Mallikarjun Kharge Summoned Leaders : വിജയത്തില്‍ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കാതെയുള്ള തേരോട്ടമായിരുന്നു രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് നടത്തിയത്. എന്നാല്‍ അമിതമായ ആത്മവിശ്വാസവും അശോക് ഗലോട്ടിന്‍റെ സ്വാര്‍ത്ഥതയും പാര്‍ട്ടിയുടെ അടിവേരുലച്ചു. തോറ്റെന്ന് മാത്രമല്ല നാണംകെട്ട തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്.

congress  mallikarjun kharge  leaders  mp and rajasthan  Poll Lose Review  AICC  aicc  kc venugopal  എഐസിസി  മല്ലികാര്‍ജുന്‍ ഖാര്‍ഗെ  നേതാക്കള്‍  അശോക് ഗലോട്ട്  രാജസ്ഥാന്‍  മധ്യപ്രദേശ്  ഹിന്ദി ഹൃദയഭൂമി  രാഹുല്‍ ഗാന്ധി  കനത്ത പരാജയം  2024 ലോക്‌ സഭാ തെരഞ്ഞെടുപ്പ്
Mallikarjun Kharge

By ETV Bharat Kerala Team

Published : Dec 6, 2023, 8:47 PM IST

ന്യൂഡല്‍ഹി:ഹിന്ദി ഹൃദയഭൂമിയിലേറ്റ പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചു ( Mallikarjun Kharge Summoned Leaders).ഡിസംബര്‍ 8,9 തീയതികളില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയത്. ഈ രണ്ട് സംസ്ഥാനങ്ങളിലെ അവലോകനത്തിന് ശേഷം ഛത്തീസ്‌ഗഡില്‍ നിന്നുള്ളവരെ വിളിപ്പിക്കുമെന്നാണ് സൂചന.

നേതാക്കളുമായി കൂടിയാലോചിച്ച് ഈ സംസ്ഥാനങ്ങളില്‍ പുതിയ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്മാരെ നിശ്ചയിക്കും. കൂടാതെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി(CLP) നേതാക്കളെയും തീരുമാനിക്കും.

ഡിസംബര്‍ 8 നാണ് മധ്യപ്രദേശില്‍ നിന്നുള്ള നേതാക്കളെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കാണുക. ഡിസംബര്‍ 9 ന് രാജസ്ഥാനില്‍ നിന്നുള്ള നേതാക്കളെയും കാണും.

ഏറെ വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തിയ സംസ്ഥാനങ്ങളിലാണ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. അതുകൊണ്ട് തന്നെ കാരണങ്ങള്‍ ബൂത്ത് തലം മുതല്‍ അവലോകനം നടത്തണമെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. ഇതിനകം തന്നെ ഉന്നത നേതാക്കളുമായി എഐസിസി നേതൃത്വം പരാജയ കാരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

രാജസ്ഥാനിലേറ്റ തിരിച്ചടിക്ക് അശോക് ഗലോട്ടാണ് കാരണക്കാരനെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ പലഭാഗത്ത് നിന്നും ഉയര്‍ന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ എഐസിസിയിലേയും രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലെയും ചില നേതാക്കള്‍ കൂടി ഉണ്ടാകുമെന്നാണ് സൂചന. എഐസിസി ജനറൽ സെക്രട്ടറി സുഖ്‌ജീന്ദർ സിങ് രൺധാവ, ഖാസി നിസാമുദ്ദീൻ, വീരേന്ദ്ര റാത്തോഡ്, അമൃത ധവാൻ, മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, മുൻ സ്‌പീക്കർ സിപി ജോഷി, സംസ്ഥാന ഘടകം മേധാവി ഗോവിന്ദ് സിങ് എന്നിവരാകും അവലോകന യോഗത്തില്‍ പങ്കെടുക്കുക.

രാജസ്ഥാനിൽ ആകെയുള്ള 200 സീറ്റിൽ 69 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. ബിജെപിക്ക് 115 സീറ്റുകള്‍ ലഭിക്കുകയും ചെയ്‌തു. ഇത് കനത്ത തിരിച്ചടിമാത്രമല്ല പാര്‍ട്ടിക്ക് നാണക്കേടായെന്നും അഭിപ്രായമുണ്ട്.

ഛത്തീസ്‌ഗഡില്‍ കോൺഗ്രസ് പുതിയ ടീമിനെ വിന്യസിച്ചേക്കുമെന്നാണ് സൂചന. പുതിയ സിഎൽപിയായി ഭഗേലിനെ നിലനിർത്തണമോ, നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് നിയമിച്ച സംസ്ഥാന ഘടകം അധ്യക്ഷൻ ദീപക് ബൈജിനെ മാറ്റണോ വേണ്ടയോ എന്നിങ്ങനെയുള്ള കാര്യങ്ങളിലും അവലോകന യോഗത്തിനു ശേഷം തീരുമാനം ഉണ്ടാകും.

കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താനുള്ള സുവർണാവസരം ലഭിച്ചെങ്കിലും അവസരം മുതലാക്കുന്നതിൽ പരാജയപ്പെട്ട മധ്യപ്രദേശിലാണ് ഏറ്റവും വലിയ തിരിച്ചടിയെന്ന് പാർട്ടിയിലെ അണിയറപ്രവർത്തകർ പറയുന്നു. ഇത്തവണ കോൺഗ്രസിന് ആകെയുള്ള 230ൽ 66 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.

ABOUT THE AUTHOR

...view details