ന്യൂഡൽഹി: മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്ന സാഹചര്യത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദിയുടെ നിശബ്‌ദത സംസ്ഥാനത്തെ ജനങ്ങളുടെ മുറിവുകളിൽ ഉപ്പുപുരട്ടുന്നതായി മാറി. മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ട് ഏകദേശം ഒരു മാസം കഴിഞ്ഞപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ അങ്ങോട്ടേയ്‌ക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ച് എട്ട് ദിവസം കഴിഞ്ഞിട്ടും അക്രമം തുടരുന്ന സ്ഥിതിയാണുള്ളത്. വടക്കുകിഴക്കൻ ഇന്ത്യയ്‌ക്കായുള്ള 'ആക്‌ട് ഈസ്റ്റ്' നയമാണ് സ്വീകരിക്കുന്നത്. മണിപ്പൂരിലെ അക്രമത്തെക്കുറിച്ചുള്ള നിങ്ങളുടെ മൗനം അവിടുത്തെ ജനങ്ങളുടെ മുറിവുകളിൽ ഉപ്പ് പുരട്ടുകയാണ്. - കോൺഗ്രസ് മേധാവി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ, ഏറ്റവും കുറഞ്ഞത് സമാധാനത്തിനായി എന്തെങ്കിലും ശ്രമിക്കാമായിരുന്നു. എന്നാല്‍ അവര്‍ മണിപ്പൂരിനെ വഞ്ചിച്ചു.
'ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദി ബിജെപി':വടക്കുകിഴക്കൻ സംസ്ഥാനത്തെ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദി ബിജെപിയാണ്. അതിന് ഭരണകക്ഷിയേയും അതിന്‍റെ വിഭജന രാഷ്‌ട്രീയത്തെയും എടുത്തുപറഞ്ഞ് ഖാര്‍ഗെ കുറ്റപ്പെടുത്തി. വിഷയത്തില്‍ നടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം സ്ഥിതിഗതികൾ നിയന്ത്രണാതീതമാകും. അതിർത്തി സംസ്ഥാനത്ത് സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിച്ചു. മെയ് മൂന്ന് മുതൽ സംസ്ഥാനത്ത് നടന്ന ഇടയ്ക്കിടെയുള്ള വംശീയ കലാപത്തിൽ നൂറോളം പേരാണ് മരിച്ചത്.
അമിത് ഷായുടെ മണിപ്പൂര്‍ സന്ദര്‍ശനം മെയ് 31ന്:സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് മെയ് 31നാണ് കേന്ദ്ര മന്ത്രി അമിത് ഷാ മണിപ്പൂരിലെത്തിയത്. സംഘര്‍ഷ മേഖലയായ മോറെയും കാങ്പോക്‌പിയും ഇന്ന് സന്ദര്‍ശിച്ചു. മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളായ മോറെയും കാങ്പോക്‌പിയും മയക്കുമരുന്ന് വേട്ട നടക്കുന്ന പ്രദേശങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. മോറെയിലെ വിവിധ പ്രാദേശിക വിഭാഗങ്ങളുടെ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം കാങ്പോക്‌പിയിലെ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായും കേന്ദ്ര മന്ത്രി കൂടിക്കാഴ്‌ച നടത്തി.
READ MORE |മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തില്‍ അമിത് ഷാ; സംഘര്‍ഷാത്മക നഗരങ്ങള്‍ ഇന്ന് സന്ദര്‍ശിച്ചു
ശേഷം, ഇംഫാലില്‍ അദ്ദേഹം സുരക്ഷ അവലോകന യോഗത്തില്‍ പങ്കെടുക്കും. മണിപ്പൂരിലെ നിലവിലെ സംഘര്‍ഷാവസ്ഥ ഏറ്റവുമധികം ബാധിച്ച പ്രദേശമായിരുന്നു മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന നഗരങ്ങള്‍. ഇവയെ 'പോപ്പി ബെല്‍റ്റ്' എന്നാണ് അറിയപ്പെടുന്നത്. മ്യാന്‍മാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരി സംഘങ്ങളിലെ തലവന്‍മാരുമായി ഇടപാടുകള്‍ ഉണ്ടെന്ന് ആരോപിച്ച് ഈ രണ്ട് നഗരങ്ങളിലെയും ഭൂരിഭാഗം ജനങ്ങളെ സുരക്ഷ സേന അറസ്‌റ്റ് ചെയ്‌തിരുന്നു. കൂടാതെ, മ്യാന്‍മാറില്‍ നിന്ന് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് കള്ളക്കടത്ത് നടത്താന്‍ സൗകര്യമൊരുക്കിയതിനും ഇവര്‍ക്കെതിരെ സുരക്ഷ ഏജന്‍സികള്‍ കേസെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ALSO READ |വീണ്ടും കലാപ കലുഷിതമായത് ഇറോമിന്‍റേയും മനോരമയുടെയും പോരാട്ടനാട്; സമാധാനം മാത്രം തേടുന്ന ഭൂമികയായി മണിപ്പൂര്‍