മുംബൈ:മലയാളി നവദമ്പതികൾ മുംബൈയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ. മുംബൈയിലെ ലോവർ പരേൽ പ്രദേശത്തെ ഭാരത് ടെക്സ്റ്റൈൽ മിൽ ടവറിലാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചവർ അജയ് കുമാർ, സുജ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. വിവരം അറിഞ്ഞയുടൻ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹങ്ങൾ മുംബൈയിലെ നായർ ആശുപത്രിയിലേക്ക് അയച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
രണ്ടാമതും കൊവിഡ് ബാധ
ഇരുവരും കേരളത്തിൽ നിന്നുള്ളവരാണെന്നും പത്ത് മാസം മുമ്പാണ് ഇവർ വിവാഹിതരായതെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. തങ്ങൾക്ക് കൊവിഡ് ബാധിച്ചതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കുറിപ്പിൽ പറയുന്നു. ഭർത്താവിന്‍റെ മൃതദേഹം അടുക്കളയിലും ഭാര്യയുടേത് ഹാളിലുമായാണ് കണ്ടെത്തിയത്.