കേരളം

kerala

വരുന്നു സുപ്രധാന നീക്കം: ഐപിസി, സിആർപിസി നിയമങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രം

By

Published : Feb 16, 2023, 9:51 PM IST

ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഫോറൻസിക് ഉൾപ്പെടെയുള്ള തെളിവുകളുടെ ലഭ്യത ഉറപ്പുവരുത്തിയാകും ഐപിസി, സിആർപിസി, തെളിവു നിയമം ( എവിഡൻസ് ആക്‌ട്) എന്നിവയിൽ മാറ്റങ്ങൾ വരുത്തുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Amit Shah  ഐപിസി  സിആർപിസി  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  എവിഡൻസ് ആക്‌ട്  Evidence Act  നിയമങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രം  ഫോറൻസിക്  forensic  നിയമങ്ങളിൽ ഭേദഗതി  ഐപിസി ഭേദഗതി  സിആർപിസി ഭേദഗതി  Union Home Minister Amit Shah
അമിത് ഷാ

ന്യൂഡൽഹി:ഐപിസി (IPC), സിആർപിസി (CrPC), എവിഡൻസ് ആക്‌ട് (തെളിവു നിയമം) എന്നിവയിൽ സമൂലമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഭരണഘടനയുടെ സത്ത ഉൾക്കൊണ്ടുകൊണ്ട്, കാലത്തിന് അനുസൃതമായിട്ടാകും ഈ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുക. കൂടാതെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഫോറൻസിക് ഉൾപ്പെടെയുള്ള തെളിവുകളുടെ ലഭ്യത ഉറപ്പുവരുത്തി ഈ നിയമങ്ങളെ കൂടുതൽ സുദൃഢമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രം:ന്യൂഡൽഹിയിൽ നടന്ന ഡൽഹി പൊലീസിന്‍റെ 76-ാമത് റൈസിങ് ഡേ ആഘോഷത്തിൽ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ഇതിനായി ഫോറൻസിക് സയൻസിന്‍റെ ശൃംഖല രാജ്യത്തുടനീളം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ഭേദഗതി വരുത്താനുദ്ദേശിക്കുന്ന നിയമങ്ങളിൽ ഒന്ന് പരീക്ഷണാടിസ്ഥാനത്തിൽ ഡൽഹി പൊലീസ് നടപ്പിലാക്കിയിട്ടുണ്ട്.

ആറ് വർഷവും അതിനു മുകളിലും ശിക്ഷ ലഭിക്കാവുന്ന എല്ലാ കുറ്റകൃത്യങ്ങളിലും ഫോറൻസിക് സംഘത്തിന്‍റെ ഇടപെടൽ നിർബന്ധമാക്കുന്ന നിയമമാണ് ഡൽഹി പൊലീസ് നടപ്പിലാക്കിയതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഫോറൻസിക് സംഘത്തെ ഉൾപ്പെടുത്തി എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കുന്ന രാജ്യത്തെ ആദ്യത്തെ പൊലീസ് സേനയായി ഡൽഹി പൊലീസ് മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത വളരെ വലുതാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലയുടെ (NFSU) ഡൽഹി കാമ്പസിൽ വിദ്യാഭ്യാസ സൗകര്യങ്ങൾക്കായി 34 കോടി രൂപ ചെലവിൽ നിർമിച്ച ആധുനിക കെട്ടിടവും അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തു.

'ജമ്മു കശ്‌മീരിൽ തീവ്രവാദം കുറഞ്ഞു': ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുമാറ്റിയതിന് പിന്നാലെ, സുരക്ഷ ഏജൻസികൾക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്കുമേൽ സമ്പൂർണ ആധിപത്യം ലഭിച്ചതായി അമിത് ഷാ അവകാശപ്പെട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജമ്മു കശ്‌മീരിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോടിക്കണക്കിന് ജനങ്ങൾ വിനോദസഞ്ചാരത്തിനായി ജമ്മു കശ്‌മീർ സന്ദർശിച്ചുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാസ്‌പോർട്ട് വെരിഫിക്കേഷൻ ഇനി എളുപ്പം:അതേസമയം, തലസ്ഥാനത്തെ പൗരൻമാർക്ക് പാസ്‌പോർട്ടിനുള്ള പൊലീസ് വെരിഫിക്കേഷൻ അഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് അമിത് ഷാ അറിയിച്ചു. കേന്ദ്രസർക്കാരിന്‍റെ പുതിയ സംഭരംഭമായ 'എംപാസ്‌പോർട്ട് സേവ' (mPassport Seva) അവതരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്‌താവന. ഇതുവഴി പൊലീസ് വെരിഫിക്കേഷൻ പൂർത്തിയായ പാസ്‌പോർട്ടുകൾ ഇ-മെയിൽ വഴി പൗരർക്ക് ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ