കേരളം

kerala

ETV Bharat / bharat

Mahua Moitra Shashi Tharoor Photos : തരൂരിനൊപ്പമുള്ള ചിത്രങ്ങള്‍ ക്രോപ്പ് ചെയ്‌ത് പ്രചരിപ്പിക്കുന്നു ; ബിജെപിക്കെതിരെ മഹുവ മൊയ്‌ത്ര - ശശി തരൂര്‍

Mahua Moitra and Shashi Tharoor Gossips in social media : ഒരു റസ്റ്റൊറന്‍റില്‍ അത്താഴ വിരുന്നില്‍ പങ്കെടുത്ത ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ചിത്രങ്ങള്‍ ക്രോപ്പ് ചെയ്‌ത് ബിജെപിയുടെ ട്രോള്‍ സേന പ്രചരിപ്പിക്കുകയാണെന്ന് മഹുവ മൊയ്‌ത്ര

Mahua Moitra Shashi Tharoor Photos  Mahua Moitra Shashi Tharoor photo controversy  Mahua Moitra Shashi Tharoor Photos viral  Mahua Moitra and Shashi Tharoor Gossips  Mahua Moitra  തരൂരിനൊപ്പം ഷാംപെയ്‌ന്‍ നുണഞ്ഞ് മഹുവ മൊയ്‌ത്ര  മഹുവ മൊയ്‌ത്ര  തൃണമൂല്‍ എംപി  ബിജെപി  ശശി തരൂര്‍
Mahua Moitra Shashi Tharoor Photos

By ETV Bharat Kerala Team

Published : Oct 16, 2023, 11:37 AM IST

ഹൈദരാബാദ് : തീപ്പൊരി പ്രസംഗങ്ങള്‍ കൊണ്ട് ലോക്‌സഭയില്‍ ഭരണപക്ഷത്തെ വിറപ്പിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ് മഹുവ മൊയ്‌ത്ര. പാര്‍ലമെന്‍റില്‍ നിന്നുള്ള എംപിയുടെ പ്രസംഗങ്ങള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാകാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അവരുടെ ചില ചിത്രങ്ങള്‍ ദുഷ്ടലാക്കോടെ ഒരു വിഭാഗമാളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ് (Mahua Moitra Shashi Tharoor Photos).

മഹുവ മൊയ്‌ത്രയും ശശി തരൂരും ഒരു റസ്റ്റൊറന്‍റില്‍ അത്താഴം കഴിക്കുന്നതിന്‍റെ ചിത്രങ്ങളാണ് ദുരുദ്ദേശത്തോടെ ചിലര്‍ പ്രചരിപ്പിക്കുന്നത് (Mahua Moitra and Shashi Tharoor Gossips in social media). വിരുന്നില്‍ ഉണ്ടായിരുന്ന മറ്റുചിലരെ ചിത്രങ്ങളില്‍ നിന്ന് വെട്ടി മാറ്റിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ബിജെപിയുടെ ട്രോള്‍ സേനയാണെന്ന് വ്യക്തമാക്കിമെഹുവ മൊയ്‌ത്ര രംഗത്തുവന്നിട്ടുമുണ്ട്.

ചിത്രങ്ങള്‍ പ്രത്യേക ഉദ്ദേശത്തോടെ ക്രോപ്പ് ചെയ്‌താണ് പ്രചരിപ്പിക്കുന്നത് എന്ന് തൃണമൂല്‍ എംപി വ്യക്തമാക്കുന്നു. ലോക്‌സഭയില്‍ ശക്തമായി ശബ്‌ദം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മഹുവ മൊയ്‌ത്രക്കെതിരെ ഇത്തരമൊരു നീക്കം എന്നതും ശ്രദ്ധേയമാണ്.

നേരത്തെ പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മഹുവ മൊയ്‌ത്ര കൈക്കൂലി വാങ്ങിയെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. പ്രമുഖ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് മഹുവ മൊയ്‌ത്ര കൈക്കൂലിയായി പണവും സമ്മാനങ്ങളും വാങ്ങിയെന്നായിരുന്നു ബിജെപി ലോക്‌സഭാംഗം നിഷികാന്ത് ദുബെയുടെ ആരോപണം. സംഭവത്തില്‍ തൃണമൂല്‍ എംപിക്കെതിരെ അന്വേഷണം നടത്തണമെന്നും സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിഷികാന്ത് ദുബെ ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ലയ്‌ക്ക് കത്തയക്കുകയും ചെയ്‌തു.

എന്നാല്‍ ആരോപണത്തില്‍ പ്രതികരിച്ച മഹുവ മൊയ്‌ത്ര വിഷയം സിബിഐ അന്വേഷിക്കുന്നതിനെ അനുകൂലിക്കുകയാണ് ചെയ്‌തത്. ഇതിന് പിന്നാലെയാണ് തൃണമൂല്‍ എംപിയ്‌ക്കെതിരെ ബിജെപി അനുകൂലികളില്‍ നിന്ന് അടുത്ത നീക്കമുണ്ടായത്. സ്വകാര്യ വിരുന്നില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത് എന്നതും ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് മഹുവ മൊയ്‌ത്രയേയും കോണ്‍ഗ്രസ് എംപി ശശി തരൂരിനെയും മാത്രം ക്രോപ്പ് ചെയ്‌തെടുക്കുകയായിരുന്നുവെന്നതും മഹുവയ്‌ക്കെതിരായ സംഘടിത ആക്രമണത്തിന്‍റെ തെളിവാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ബിജെപിയേയും ബിജെപിയുടെ ഐടി സെല്ലിനെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് മഹുവ മൊയ്‌ത്ര (Mahua Moitra Shashi Tharoor photo controversy). അത്താഴ വിരുന്നില്‍ പങ്കെടുത്ത മറ്റുള്ളവരുടെ ചിത്രങ്ങള്‍ ഒഴിവാക്കുകയും ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് തന്നെയും ശശി തരൂരിനെയും മാത്രം ക്രോപ്പ് ചെയ്‌ത് പ്രചരിപ്പിക്കുകയുമാണ് ബിജെപി ട്രോള്‍ സേന ചെയ്‌തതെന്ന് മഹുവ മൊയ്‌ത്ര എക്‌സില്‍ കുറിച്ചു. വിരുന്നില്‍ പങ്കെടുത്ത എല്ലാവരുടെയും ചിത്രങ്ങള്‍ ദയവായി ബിജെപി പങ്കുവയ്‌ക്കണമെന്നും തൃണമൂല്‍ എംപി ആവശ്യപ്പെട്ടു.

Also Read :Allegation Of Bribery Against Mahua Moitra പാർലമെന്‍റിൽ ചോദ്യങ്ങൾ ഉന്നയിക്കാന്‍ മഹുവ മൊയ്‌ത്ര കൈകൂലി വാങ്ങുന്നു; ആരോപണമുന്നയിച്ച്‌ ബിജെപി എംപി

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ചിലതില്‍ മഹുവ മൊയ്‌ത്ര ചുണ്ടില്‍ ചുരുട്ട് ചേര്‍ത്തുവച്ചതായും ഷാംപെയ്‌ന്‍ ഗ്ലാസ് കൈയില്‍ പിടിച്ചതായും കാണാം. എന്നാല്‍ താന്‍ പുക വലിക്കാറില്ലെന്നും അത് അലര്‍ജിയാണെന്നും അവര്‍ എക്‌സില്‍ കുറിച്ചിട്ടുണ്ട്. സുഹൃത്തിന്‍റെ കയ്യില്‍ നിന്ന് വാങ്ങി ചുണ്ടില്‍വച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയായിരുന്നു എന്നാണ് മഹുവ മൊയ്‌ത്ര വിശദീകരിച്ചത്.

ABOUT THE AUTHOR

...view details