ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ YS Rajasekhara Reddy, ജീവിത കഥ പറഞ്ഞ ചിത്രമാണ് 2019ല്‍ പുറത്തിറങ്ങിയ 'യാത്ര'. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 'യാത്ര'യുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനം മുതല്‍ തന്നെ ചിത്രം മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്.
ഇപ്പോഴിതാ 'യാത്ര 2'യുടെ മോഷന്‍ പോസ്‌റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. വൈഎസ് രാജശേഖര റെഡ്ഡിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകൻ മഹി വി രാഘവ് Mahi V Raghav 'യാത്ര 2'വിന്‍റെ മോഷന്‍ പോസ്‌റ്റര്‍ Yathra 2 motion poster റിലീസ് ചെയ്‌തത്.
'ഞാൻ ആരാണെന്ന് ഈ ലോകത്തിന് ഇതുവരെ അറിയില്ലായിരിക്കാം, പക്ഷേ ഒന്നോർക്കുക.. ഞാൻ വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനാണ്.' -എന്ന ശക്തമായ വാചകത്തോടു കൂടിയുള്ളതാണ് 'യാത്ര 2'വിന്‍റെ മോഷന്‍ പോസ്‌റ്റര്‍. ഈ വരികളിലൂടെ ശക്തമായ സന്ദേശമാണ് സംവിധായകന്‍ മഹി വി രാഘവ് ജനങ്ങള്‍ക്ക് നല്‍കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈഎസ് രാജശേഖര റെഡ്ഡി പറഞ്ഞ പ്രതീകാത്മക വാക്കുകളോടെയാണ് മോഷൻ പോസ്‌റ്റർ ആരംഭിക്കുന്നത്. 'നമസ്തേ ബാബു.. നമസ്തേ അക്കയ്യ.. നമസ്തേ ചെല്ലമ്മ നമസ്തേ.. നമസ്തേ..' എന്നാണ് മോഷന്‍ പോസ്‌റ്ററുടെ തുടക്കത്തില്‍ അദ്ദേഹം പറഞ്ഞത്. തെലുഗു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്‍റെ ഈ പ്രതിധ്വനിക്കുന്ന വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്.
ഭീമാകാരമായ ഒരു കയ്യിലേയ്‌ക്ക് നടന്നു കയറുന്ന ഒരു യുവാവിനെയാണ് മോഷന്‍ പോസ്‌റ്ററില്‍ കാണാനാവുക. അതേസമയം യുവാവിന്‍റെ മുഖം പോസ്‌റ്ററില്‍ വ്യക്തമല്ല. വൈ എസ് ആറിന്‍റെ മകന്‍ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥയാണ് രണ്ടാം ഭാഗം പറയുന്നതെന്നാണ് സൂചന.
അന്തരിച്ച ജനപ്രിയ നേതാവിന്‍റെ ആരാധകരിലും അനുയായികളിലും വളരെ പ്രതീക്ഷയും ആകാംക്ഷയും സൃഷ്‌ടിച്ചിരിക്കുകയാണ് 'യാത്ര 2'ന്‍റെ മോഷന്‍ പോസ്‌റ്റര്‍. വൈഎസ് രാജശേഖര റെഡ്ഡിയുടെ ജന്മവാർഷിക ദിനത്തിൽ പുറത്തിറക്കിയ മോഷൻ പോസ്‌റ്ററിന് വലിയ പ്രാധാന്യമുണ്ട്. വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തിലേക്കും യാത്രയിലേക്കും കൂടുതൽ ആഴത്തിൽ പരിശോധിക്കാൻ ലക്ഷ്യമിടുകയാണ് 'യാത്ര 2'.
ആദ്യ ഭാഗത്തില്‍ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയാണ് Mammootty വൈ എസ് ആറായി എത്തിയത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ച വൈ എസ് ആര്‍ നയിച്ച 1475 കിലോ മീറ്റര്‍ പദ യാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു 'യാത്ര'. എന്നാല്‍ രണ്ടാം ഭാഗത്തിലും മമ്മൂട്ടി ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
2019ൽ പുറത്തിറങ്ങിയ 'യാത്ര'യുടെ ഗംഭീര വിജയത്തെ തുടര്‍ന്ന് സിനിമയുടെ തുടര്‍ ഭാഗത്തെ കുറിച്ച് നിര്‍മാതാക്കള്‍ നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവ ചരിത്രം പറഞ്ഞ 'യാത്ര' പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയും ശ്രദ്ധയും നേടിയിരുന്നു. 'യാത്ര 2'വിന്‍റെ പ്രഖ്യാപനത്തോടെ സന്തോഷത്തിലായ ആരാധകര്‍ മോഷന്‍ പോസ്‌റ്റര്‍ കൂടി പുറത്തു വന്നതോടെ വളരെയധികം ആവേശത്തിലാണ്.
Also Read:സ്‌റ്റൈലായി ഫ്രീക്ക് ലുക്കില്‍ മമ്മൂട്ടി; ബസൂക്കയുടെ ഫാന്‍ മെയ്‌ഡ് പോസ്റ്റര്‍ വൈറല്‍