മുംബൈ:മഹാരാഷ്‌ട്രയിലെ സോളാപൂർ ജില്ലയിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് രണ്ടു പേർ മുങ്ങി മരിച്ചു. മുപ്പത്തിയൊൻപതുകാരനും 13 വയസുള്ള മകനുമാണ് മുങ്ങി മരിച്ചത്.
മഹാരാഷ്‌ട്രയിൽ സെൽഫി എടുക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് രണ്ടു പേർ മരിച്ചു - സോളാപൂർ
ബോട്ട് സവാരിക്കിടെ സെൽഫി എടുക്കുമ്പോഴാണ് അപകടമുണ്ടാകുന്നത്.
മഹാരാഷ്‌ട്രയിൽ സെൽഫി എടുക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് രണ്ടു പേർ മരിച്ചു
ഞായറാഴ്‌ച വൈകിട്ട് ഇയാളും ഭാര്യയും മകനും മകളും രണ്ട് സുഹൃത്തുക്കളും കൂടി ഉജനി കായലിനടുത്തുള്ള നദിയിൽ ബോട്ട് സവാരിക്ക് പോയപ്പോഴാണ് സംഭവം. ഇവരിൽ ഒരാൾ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ടിന്‍റെ നില തെറ്റുകയും ബോട്ട് മറിഞ്ഞ് ആറു പേരും വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു. രണ്ടു പേർ മരിക്കുകയും മറ്റ് നാലു പേരെ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.