ചെന്നൈ: മദ്രാസ് ഐഐടി കാമ്പസിൽ, മഹാരാഷ്‌ട്ര സ്വദേശിയായ വിദ്യാർഥി ആത്മഹത്യ ചെയ്‌തു. എംഎസ് ഇലക്ട്രിക്കൽ രണ്ടാം വർഷം വിദ്യാര്‍ഥിയായ നവി മുംബൈ സ്വദേശി ശ്രീവൻ സണ്ണി അൽപാട്ടാണ് (25) ജീവനൊടുക്കിയത്. കാമ്പസിലെ മഹാനദി ഹോസ്റ്റലിലാണ് വിദ്യാര്‍ഥിയെ ഫെബ്രുവരി 13ന് രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രീവൻ രണ്ട് മാസമായി ഗവേഷണ ക്ലാസിൽ സ്ഥിരമായി ഹാജരായിരുന്നില്ല. തുടർന്നുണ്ടായ സമ്മർദത്തിലാണ് ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമികാന്വേഷണത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരാഴ്‌ചയായി യുവാവ് വിഷാദത്തില്‍ ആയിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ, മറ്റൊരു വിദ്യാര്‍ഥിയും കാമ്പസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.