മുംബൈ:കൊവിഡ് വകഭേദം ഒമിക്രോണ്‍ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ താനെ ഡോംബിവലി സ്വദേശിയ്‌ക്കാണ് രോഗം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ കേസാണിത്.
ശനിയാഴ്ച സ്ഥിരീകരിക്കുന്ന രണ്ടാമത്തേ കേസാണിത്. ഇതേ ദിവസത്തെ ആദ്യ കേസ് ഗുജറാത്തിലായിരുന്നു. ആഫ്രിക്കയില്‍ നിന്നെത്തിയ 55കാരനാണ് രോഗം കണ്ടെത്തിയത്.
ALSO READ:Omicron in Gujarat: ഒമിക്രോണ്‍ ഗുജറാത്തിലും, രാജ്യത്തെ മൂന്നാമത്തെ കേസ്
ഈ വ്യക്തിക്ക് 90 പേരുമായി സമ്പർക്കമുണ്ടെന്ന് അധികൃതർ സംശയിക്കുന്നു. നവംബര്‍ രണ്ടാം തിയ്യതിയാണ് രാജ്യത്ത് ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്‌തത്. ആഫ്രിക്കയില്‍ നിന്നെത്തിയ കര്‍ണാടക സ്വദേശിയായ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. |Maharashtra Reports First Omicron Variant Case