കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ 8470 പുതിയ കൊവിഡ് രോഗികൾ - രോഗമുക്തി

നിലവിൽ മഹാരാഷ്ട്രയിൽ 1,23,340 സജീവ കേസുകളാണുള്ളത്.

Maharashtra reports 8,470 new COVID-19 cases  മഹാരാഷ്ട്രയിൽ 8470 പുതിയ കൊവിഡ് രോഗികൾ  മഹാരാഷ്ട്ര  കൊവിഡ്  COVID-19  Maharashtra  മുംബൈ  ആരോഗ്യ വകുപ്പ്  രോഗമുക്തി  രോഗമുക്തി നിരക്ക്
മഹാരാഷ്ട്രയിൽ 8470 പുതിയ കൊവിഡ് രോഗികൾ

By

Published : Jun 23, 2021, 7:14 AM IST

മുംബൈ: മഹാരാഷ്ട്രയിൽ 8,470 പുതിയ കൊവിഡ് രോഗികൾ കൂടി. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 59,87,521 ആയി ഉയർന്നു. 188 മരണങ്ങൾ കൂടി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,18,795 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

9,043 രോഗികൾ കൂടി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 57,42,258 ആയി. നിലവിൽ സംസ്ഥാനത്ത് 1,23,340 സജീവ കേസുകളാണുള്ളത്. 95.9 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,16,861 പേർക്ക് കൊവിഡ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Also Read: കർണാടകയിൽ സ്കൂളുകൾ തുറക്കാൻ വിദഗ്ദ സമിതിയുടെ നിർദേശം

മുംബൈ നഗരത്തിൽ മാത്രം കഴിഞ്ഞ ദിവസം 568 പുതിയ കേസുകളും 10 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ നഗരത്തിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 15,315 ആയി ഉയർന്നു. അതേസമയം, മുംബൈ മേഖലയിൽ ആകെ റിപ്പോർട്ട് ചെയ്തത് 1784 കേസുകളും 33 മരണങ്ങളുമാണ്.

നാസിക് മേഖലയിൽ 662 കേസുകളും പുനെ മേഖലയിൽ 2206 കേസുകളും കോലാപൂർ മേഖലയിൽ 3019 കേസുകളും ഔറംഗബാദ് മേഖലയിൽ 164 കേസുകളും ലാതൂർ മേഖലയിൽ 312 കേസുകളും അകോല മേഖലയിൽ 254 കേസുകളും നാഗ്‌പൂർ മേഖലയിൽ 69 കേസുകളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.

ABOUT THE AUTHOR

...view details