മഹാരാഷ്‌ട്രയിൽ 5,027 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഇന്ത്യ കൊവിഡ് കണക്ക്
5,027 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 1,02,099 ആയി
മഹാരാഷ്‌ട്രയിൽ 5,027 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ: സംസ്ഥാനത്ത് 5,027 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 17,10,314 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 161 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 44,965 ആയി. 11,060 പേരാണ് ഇന്ന് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 15,62,342 ആയി. സംസ്ഥാനത്ത് നിലവിൽ 1,02,099 സജീവ കൊവിഡ് രോഗികളാണുള്ളത്. സംസ്ഥാനത്ത് ഇതുവരെ 93,18,544 സാമ്പിളുകളാണ് പരിശോധിച്ചത്.