കേരളം

kerala

ETV Bharat / bharat

കൊവിഡ് മുക്തനായി തിരിച്ചെത്തിയ രാജ്കാന്തിനെ കാത്തിരുന്നത് അഞ്ച് കോടിയുടെ ഭാഗ്യം

കൊവിഡ് ഭേദമായി വീട്ടിൽ തിരച്ചെത്തിയ മഹാരാഷ്‌ട്രയിലെ ദിവ നിവാസിയായ രാജ്കാന്ത് പാട്ടീലിന് അഞ്ച് കോടി രൂപയുടെ ലോട്ടറി അടിച്ചു. സമ്മാനത്തുകയില്‍ ഒരു വിഹിതം കൊവിഡ് ബാധിതരുടെ ചികിത്സാവശ്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് രാജ്കാന്ത്.

1
1

By

Published : Apr 25, 2021, 9:56 PM IST

മുംബൈ: കൊവിഡ് ഭേദമായി വീട്ടില്‍ തിരിച്ചെത്തിയ മഹാരാഷ്ട്ര ദിവ സ്വദേശി രാജ്‌കാന്ത് പാട്ടീലിനെ കാത്തിരുന്നത് അഞ്ചുകോടിയുടെ ഭാഗ്യം. ഇദ്ദേഹത്തിന് ഇത്രയും തുകയുടെ ലോട്ടറി അടിക്കുകയായിരുന്നു. ലോട്ടറി ജേതാവായെന്ന് മൊബൈലിൽ മെസേജ് കണ്ടെങ്കിലും വ്യാജമാണെന്ന് കരുതി രാജ്കാന്ത് തുടക്കത്തിൽ അവഗണിച്ചു. എന്നാൽ, പിന്നീട് ലോട്ടറി കമ്പനിയിൽ നിന്നും കോളുകൾ വന്നപ്പോഴാണ് യാഥാര്‍ഥ്യമാണെന്ന് തിരിച്ചറിഞ്ഞത്. തട്ടിപ്പാണോയെന്ന് വിശദമായി അന്വേഷിച്ച ശേഷം ഉറപ്പ് വരുത്തുകയായിരുന്നെന്ന് രാജ്‌കാന്ത് പാട്ടീൽ പറഞ്ഞു. ഭാര്യയുടെയും ഭാര്യ സഹോദരന്‍റെയും സഹായത്തോടെ വാർത്ത ശരിയാണോയെന്ന് അന്വേഷിച്ച് ശരിവച്ചു.

Also Read: അതിരൂക്ഷം കൊവിഡ് വ്യാപനം; രാജ്യത്ത് 3.46 ലക്ഷം രോഗികളും 2,767 മരണവും

അപ്രതീക്ഷിതമായി തനിക്ക് വന്ന ഭാഗ്യത്തിന്‍റെ ഒരു വിഹിതം കൊവിഡ് ബാധിതർക്കുള്ള സഹായമായി നൽകുമെന്നും താന്‍ പിന്‍തുണയ്ക്കുന്ന വനിത സ്വാശ്രയ സംഘടനകൾക്കും സംഭാവന നല്‍കുമെന്നും രാജ്‌കാന്ത് പറഞ്ഞു. കൂടുതൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളില്‍ പണം എങ്ങനെ വിനിയോഗിക്കണമെന്നതിൽ ശിവസേന മന്ത്രി ഏക്നാഥ് ഷിൻഡെയുടെ മാർഗനിർദേശം തേടുമെന്നും രാജ്‌കാന്ത് പാട്ടീൽ അറിയിച്ചു.

ABOUT THE AUTHOR

...view details