ഉദ്ദവ് താക്കറെ സർക്കാർ അധികനാൾ നിലനിൽക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് - കർഷകരുടെ പ്രശ്‌നം
മഹാരാഷ്ട്രയിൽ കാർഷിക പ്രതിസന്ധിയുണ്ടെന്നും കർഷകരുടെ പ്രശ്‌നത്തിൽ തങ്ങൾ ആശങ്കാകുലരാണെന്നും ബി.ജെ.പി നേതാവ്
മുംബൈ: മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നയിക്കുന്ന സർക്കാർ അധികനാൾ നിലനിൽക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇത്തരത്തിലുള്ള സർക്കാരിന് കൂടുതൽ കാലം തുടരാനാവില്ല. ഈ സർക്കാർ വീഴുമ്പോൾ ഞങ്ങൾ ഒരു ബദൽ സർക്കാർ രൂപീകരിക്കുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മഹാരാഷ്ട്രയിൽ കാർഷിക പ്രതിസന്ധിയുണ്ടെന്നും കർഷകരുടെ പ്രശ്‌നത്തിൽ തങ്ങൾ ആശങ്കാകുലരാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിലും പശ്ചിമ ബംഗാളിലും ബിഹാറിലെ വിജയം സ്വാധീനം ചെലുത്തുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.