മുംബൈ: മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് രോഗിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി.
മഹാരാഷ്‌ട്രയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു - Maharashtra covid patient commits suicide
മാർച്ച് 26നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രുഷോത്തം അപ്പാജി ഗജ്‌ഭിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
റാംബാഗ് സ്വദേശി പുരുഷോത്തം അപ്പാജി ഗജ്‌ഭിയെ(81) എന്നയാളെയാണ് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. വൈകിട്ട് ഏകദേശം 5.30 ഓടെ ആശുപത്രി ജീവനക്കാരൻ ശുചിമുറി അകത്ത് നിന്ന് പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു.
പിന്നീട് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ വാതിൽ തുറക്കുകയും ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മാർച്ച് 26നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.