മുംബൈ: ദീപാവലിക്ക് ശേഷം സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കുമെന്ന സൂചന നൽകി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മാസ്ക് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ആരാധനാലയങ്ങൾ തുറക്കുക.
ദീപാവലിക്ക് ശേഷം മഹാരാഷ്‌ട്രയിൽ ആരാധനാലയങ്ങൾ തുറന്നേയ്ക്കും
മാസ്ക്ക് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങളും തിരക്കൊഴുവാക്കാനുള്ള നടപടിക്രമങ്ങളും കർശനമായി പാലിച്ചായിരിക്കും ആരാധനാലയങ്ങൾ തുറക്കാൻ സാധ്യത.
ആരാധനാലയങ്ങൾ തുറക്കുന്നത് വൈകുന്നതിൽ തനിക്ക് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്നും ദീപാവലിക്ക് ശേഷം ആരാധനാലയങ്ങളിലെ തിരക്കൊഴുവാക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ സ്വികരിച്ച ശേഷം ഇവ തുറക്കാനുള്ള നടപടികൾ സ്വികരിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
തനിക്ക് ദീപാവലിക്ക് മുന്നോടിയായി പടക്കങ്ങൾ നിരോധിക്കാൻ താൽപര്യമില്ലെന്നും എന്നാൽ ആരും പൊതുസ്ഥലങ്ങളിൽ പടക്കങ്ങൾ ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിചേർത്തു. അന്തരീക്ഷ മലിനീകരണം കാരണമാണ് ഡൽഹിയിലിപ്പോൾ കൊവിഡ് കേസുകൾ കൂടുന്നതെന്നും ഒമ്പത് മാസത്തെ കഷ്‌ടപ്പാടും അധ്വാനവും ദീപാവലിയുടെ പേരിൽ നാല് ദിവസംകൊണ്ട് നാം ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു.