മുംബൈ: സംസ്ഥാനത്ത് സാഹസിക ടൂറിസനയത്തിന് അംഗീകാരം നൽകി മഹാരാഷ്ട്ര സര്‍ക്കാര്‍. ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെന്ന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടൂറിസം മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.
സാഹസിക ടൂറിസം എന്ന ആശയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മഹാരാഷ്ട്രയിൽ ടൂറിസം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഈ മഹാമാരിക്കാലത്ത് പ്രതികൂല സാഹചര്യമാണുള്ളതെന്ന് അറിയാമെന്നും മന്ത്രി വ്യക്തമാക്കി.