മുംബൈ: നാഗ്‌പൂരിൽ 45കാരൻ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തു. ഭാര്യ, ഭാര്യ മാതാവ്, ഭാര്യ സഹോദരി, രണ്ട് കുട്ടികൾ, എന്നിവരെയാണ് അലോക് മാട്ടുകാർ കൊലപ്പെടുത്തിയത്. ഭാര്യ വിജയ, മകൾ പാരി, മകൻ സാഹിൽ എന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ വീട്ടിൽ പോകുകയും ഭാര്യ മാതാവ് ലക്ഷ്‌മി ബോബ്‌ഡെ, ഭാര്യ സഹോദരി അമീഷ ബോബ്‌ഡെ എന്നിവരെയും കൊലപ്പെടുത്തുകയായിരുന്നു.
അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു - മുംബൈയിൽ 45കാരൻ കൊലപ്പെടുത്തി
അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം പ്രതി തൂങ്ങി മരിക്കുകയായിരുന്നു.
മഹാരാഷ്‌ട്രയിൽ 45കാരൻ കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു
ALSO READ:തമിഴ്‌നാട്ടിൽ വീണ്ടും ദുർമന്ത്രവാദ കൊലപാതകം; ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു
കൊലപാതകം നടത്തിയതിന് ശേഷം ഇയാൾ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് അഡീഷണൽ പൊലീസ് കമ്മിഷണർ സുശീൽ ഫുലാരി പറഞ്ഞു. സാഹിലിനെ റൂമിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ട് അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.